പുരപ്പുറത്ത് തീ വീണോ,അസാധാരണ യോഗം വിളിച്ച് എൻ എസ് എസ് നേതൃത്വം

Advertisement

ചങ്ങനാശേരി. അസാധാരണ യോഗം വിളിച്ച് എൻ എസ് എസ് നേതൃത്വം. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലാണ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തിരയോഗം വിളിച്ചത്. ശബരി മല ആചാര അനുഷ്ഠാന സംരക്ഷണ തീരുമാനങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. യോഗത്തിന് എത്താൻ നിർദേശിച്ച് പുറത്തിറക്കിയ സർക്കുലറിന്റെ പുറത്തുവന്നു

എൻ എസ് എസിന്റെ സംഘടനാ സംവിധാനത്തിൽ അസാധാരണമായൊരു തീരുമാനമാണ് ഇന്ന് ഉണ്ടായത്. പ്രതിനിധി സഭാ സമ്മേളനം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് താലൂക്ക് യൂണിയൻ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവരുടെ യോഗം എൻ എസ് എസ് നേതൃത്വം വിളിച്ച് ചേർക്കുന്നത്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിൽ നടക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പങ്കെടുക്കും. ശബരിമല ആചാര അനുഷ്ടാന സംരക്ഷണ തീരുമാനങ്ങൾ ചർച്ച ചെയ്യുക എന്നതാണ് പ്രത്യക്ഷ അജണ്ട എങ്കിലും , നേതൃത്വത്തിന് എതിരെ ഉയരുന്ന അതിരൂക്ഷ വിമർശനങ്ങൾ തണുപ്പിക്കുക എന്നതും യോഗത്തിന്റെ ലക്ഷ്യമാണ്. എൻ എസ് എസിന്റെ അടിസ്ഥാന രൂപമായ കരയോഗങ്ങൾ ജനറൽ സെക്രട്ടറിയെ അവസരവാദി എന്ന് വിശേഷിപ്പിച്ച് തുടർച്ചയായി പ്രമേയങ്ങൾ പാസാക്കുന്നതും നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. രാഷ്ട്രിയമായി സർക്കാരിനൊപ്പം നിൽക്കുന്നു എന്ന വിമർശനത്തിലും, സമദൂരത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്ന വിമർശനത്തിനും നാളത്തെ യോഗത്തിൽ മറുപടി ഉണ്ടാവുമോ എന്നതും പ്രധാനമാണ്.

എസ്എന്‍ഡിപി അല്ല എന്‍എസ്എസ് എന്നും കേസിന്‍റെയും സര്‍ക്കാരിന്‍റെ നയംമാറ്റത്തിന്‍റെയും കഥപറഞ്ഞാലും മുറിവുകള്‍ ഉണങ്ങില്ലെന്നും ആക്ഷേപം ഉണ്ട്. പ്രാദേശിക തലത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

Advertisement