മൈനാഗപ്പള്ളി .66 മത് സ്കൂൾ ഗെയിംസ് സബ്ജില്ലാ കരാട്ടെ സെലക്ഷൻ ട്രയൽസ് മൈനാഗപ്പള്ളി എക്സ്ട്രീം ഫൈറ്റ് ക്ലബ്ബിൽ വച്ച് നടന്നു. ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ എന്നീ സബ് ജില്ലകളിൽ നിന്നായി 160 ഓളം കരാട്ടെ മത്സരാർത്ഥികൾ പങ്കെടുത്തു. ഇതിൽ വിജയിച്ച 61 കുട്ടികൾ ജില്ല സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.
സ്പോർട്സ് കൗൺസിൽ അംഗീകൃത കേരള കരാട്ടെ അസോസിയേഷന്റെ കൊല്ലം ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറിയും, റഫറി കമ്മീഷൻ ചെയർമാനുമായ സെൻസി :എസ് വിജയൻ,
സെൻസി: എ.കെ സോമരാജൻ,
സെൻസി :വികാസ് ഫിലിപ്പ്,
സെൻസി: അഡ്വക്കേറ്റ് ശ്രീലാൽ,
സെൻസി :പ്രകാശൻ,
സെൻസി: സ്നേഹ ജെ.എസ്
എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
കോച്ചു മാരായ ജി. ഗോപകുമാർ മൈനാഗപ്പള്ളി, സെൻസി :തൽഹത്ത് ഉൽ അൻസാരി
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ മാരായ കരുനാഗപ്പള്ളി സബ്ജില്ലാ സെക്രട്ടറി സിനോ പി ബാബു
കോർഡിനേറ്റർ കുര്യൻ. എ.വൈദ്യൻ,
ചവറ സബ്ജില്ല സെക്രട്ടറി ജിഷ്ണു വി. ഗോപാൽ, കോഡിനേറ്റർ നന്ദു. ആര്‍, ശാസ്താംകോട്ട സബ്ജില്ല സെക്രട്ടറി അനന്തു പുരുഷോത്തമൻ, കോഡിനേറ്റർ സ്റ്റാൻലിൻ എന്നിവർ പങ്കെടുത്തു.
































