ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു ദേവസ്വം വിജിലൻസ്.. നാലു മണിക്കൂറോളം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തു.
അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അന്വേഷണസംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി.
വൈകിട്ട് മൂന്നരയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് അന്വേഷണ സംഘത്തിന് മുൻപിൽ എത്തിയത്. എസ് പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്. എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിഎന്നും
എപ്പോ വിളിപ്പിച്ചാലും സഹകരിക്കാൻ തയ്യാർ ആണെന്നും മറ്റു കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രതികരിക്കില്ലെന്നും മൊഴിയെടുപ്പിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി
ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റി യുടെ വാദങ്ങൾ. അതിൽ പ്രധാനപ്പെട്ടതാണ് ശബരിമലയിൽ നിന്നും ദേവസ്വം ബോർഡ് നൽകിയത് ചെമ്പു പാളികൾ ആണെന്ന വാദം.
ദേവസ്വം വിജിലൻസ് റിപ്പോർട്ടിന് പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് സർക്കാർ ആലോചന. ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടാൻ
ദേവസ്വം ബോർഡും തീരുമാനിച്ചിട്ടുണ്ട്. ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയിരുന്നതായി നിർണായക മൊഴിയും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.ദ്വാരപാലക ശിൽപ്പത്തിൽ 1999 ൽ സ്വർണം പൊതിഞ്ഞെന്നു വ്യക്തമാക്കുന്ന ദേവസ്വം രജിസ്റ്ററും മഹസറും ഹൈക്കോടതിയിൽ എത്തിയതിന്റെ
രേഖകളും പുറത്തു വന്നിരുന്നു.ഉണ്ണി കൃഷ്ണൻ പോറ്റിയേക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





































