കൊല്ലം: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കുടം ടിവിയുടെ സഹകരണത്തോടെ ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകിവരുന്ന രണ്ടാമത് ഗുരുജ്യോതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ 24 അധ്യാപകർ അവാർഡിന് അർഹരായി. എൽ പി,യു പി,എച്ച് എസ്, എച്ച്എസ്എസ് , വി എച്ച്എസ്ഇ വിഭാഗങ്ങളിലെ അധ്യാപകരെയാണ് തെരഞ്ഞെടുത്തത്. കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന വിദ്യാലയത്തിന് നൽകുന്ന അക്ഷരജ്യോതി പുരസ്കാരവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം എടരിക്കോട് പി കെ എം എം എച്ച്എസ്എസ് നെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുത്തു.
10001 രൂപയും പ്രശസ്തി പത്രവുമാണ് സ്കൂളിനുള്ള അവാർഡ്. അവാർഡുകൾ ഈ മാസം തിരുവനന്തപുരത്ത് വച്ച് വിതരണം ചെയ്യും. അർഹരായ അധ്യാപകരുടെ പേര് വിവരങ്ങൾ ചേർക്കുന്നു.
എൽ പി വിഭാഗം :
സരസ്വതി കെ എം ( ജി യുപിഎസ് എരുവേശി, കണ്ണൂർ ) എം എം വിജയകുമാരി, (വേശാല ഈസ്റ്റ് എഎൽപിഎസ്,കണ്ണൂർ)
വീണാറാണി പി എൽ (എച്ച് എം. ജി എൽപിഎസ് പൂവറ്റൂർ,കൊല്ലം)
ഷീബ എൻ (എച്ച് എം. ജി എൽപിഎസ് ഇഞ്ചക്കാട് കൊല്ലം)
മുസ്തഫ ഇ ( ജി എൽപിഎസ് കൽപ്പറ്റ, വയനാട്)
ഡാഫിനി ( ഗവ.എസ് എൻ ഡി പി യൂ പി എസ് പട്ട ത്താനം, കൊല്ലം)
ഷമീന എം എൽ ( ജി എൽപിഎസ് തോട്ടക്കാട് തിരുവനന്തപുരം)
പ്രസന്നകുമാരി എം( എച്ച് എം. എ എൽപിഎസ് ഇരവിമംഗലം, തൃശ്ശൂർ )
യൂ പി വിഭാഗം:
എ എസ് മൻസൂർ ( എച്ച് എം, ജി യു പി എസ് നേമം തിരുവനന്തപുരം)
അനിത എം എൻ ( സി ഇ യുപിഎസ്
പറുത്തൂർ,പാലക്കാട് )
ചന്ദ്രലേഖ റ്റി ( എസ്ആർവി യുപിഎസ് ചങ്ങൻകുളങ്ങര കൊല്ലം )
ജബ്ബാർ എൻഎച്ച് ( കെ എൻ എം എം ഇ എസ് യൂ പി എസ്, ഇടത്തല എറണാകുളം )
ലിജിമോൾ എൻ എസ് (എച്ച് എം ജി യു പി എസ് കടക്കരപ്പള്ളി, ആലപ്പുഴ)
അബ്ദുൽ അലി (എയുപിഎസ്, മലപ്പുറം)
ഹൈസ്‌കൂൾ വിഭാഗം:
സുജാത പി വി ( ജി വി എച്ച് എസ് ഇരിങ്ങോൽ, കോതമംഗലം, എറണാകുളം)
ജയരാമൻ പി കെ ( മേമുണ്ട എച്ച്എസ്എസ് കോഴിക്കോട്)
സജി ടി എസ് ( എച്ച് എം, ജി എച്ച് എസ് ബീനാച്ചി വയനാട്)
സുനിൽകുമാർ കെപി ( ജിഎച്ച്എസ്എസ് ഇരിക്കൂർ കണ്ണൂർ)
ശൂരനാട് രാജേന്ദ്രൻ ( ജിഎച്ച്എസ്എസ് ശൂരനാട്, കൊല്ലം)
അലി അക്ബർ വി പി ( ഐ ഒ എച്ച് എസ് എസ്, ഇടവണ്ണ, മലപ്പുറം)
ഹയർ സെക്കണ്ടറി വിഭാഗം:
ഭാസ്കരൻ പി ( ജിഎച്ച്എസ്എസ് കരിമ്പ പാലക്കാട്)
ഡോ. പ്രവീൺ എ സി ( കെ എച്ച് എം എച്ച് എസ് എസ്, ആത്തിയൂർ, തിരൂർ മലപ്പുറം)
വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം:
ഡോ. മുഹമ്മദ് സുധീർ ( പ്രിൻസിപ്പാൾ ജി വി എച്ച്എസ്എസ് മണീട് എറണാകുളം )
എൻ സി മത്തായി ( പ്രിൻസിപ്പാൾ വിഎച്ച്എസ്എസ് നടുവട്ടം പള്ളിപ്പാട് ആലപ്പുഴ)
സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ.
വിനോദ് കുമാർ ( വി വി എച്ച്എസ്എസ് താമരക്കുളം ആലപ്പുഴ, ഗുരുജ്യോതി കർഷകരത്നം പുരസ്കാരം)
സാബു ആരക്കുഴ ( ഗുരുജ്യോതി കലാരത്നം പുരസ്‌കാരം, സെന്റ് ജോർജ് എച്ച് എസ് കോതമംഗലം )
അംബിക ആർ ( ഗുരുജ്യോതി കരിയർ രംഗം , എച്ച്എസ്എസ് ടി
ജി എച്ച്എസ്എസ് ശൂരനാട് , കൊല്ലം)
ഡോ. ജിതേഷ്ജി ചെയർമാനും, റിറ്റേർഡ് വിദ്യാഭ്യാസ ജില്ല ഓഫീസർമാരായ വാസു മാസ്റ്റർ, ഹരിദാസ്, തിരുവനന്തപുരം ഡി ഈ ഒ സുനിൽകുമാർ , ഡോ. അരുൺ ജി കുറുപ്പ് , ശൂരനാട് രാധാകൃഷ്ണൻ, കെ വി രാമാനുജൻ തമ്പി എന്നിവർ ജൂറി അംഗങ്ങളുമായിരുന്നു. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ, പള്ളിക്കുടം ടിവി ജില്ലാ കോഡിനേറ്റർ കെപിഎസി ലീലാകൃഷ്ണൻ, കെ വി രാമാനുജൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.
എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ….






































