പിടി തരാതെ സ്വർണ വില

Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 640 രൂപ കൂടി 87,560 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 10,945 രൂപയായി. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 10,930 രൂപയും പവന് 87,440 രൂപയുമെന്ന റെക്കോർഡാണ് മറികടന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് വീണ്ടും കൂടി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉച്ചയ്ക്ക് ഉയർന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണം വാങ്ങുന്നതിന്  95,000 രൂപയ്ക്ക് മുകളിൽ നൽകണം.

Advertisement