കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Advertisement

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ വാഹനാപകടം. കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി അർജുനാണ് (22) മരിച്ചത്. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിള ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് ഇടിച്ചത്‌. യുവാവിനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല

Advertisement