പലതുംപുറത്തുപറയേണ്ടി വരും,സൈബർ ആക്രമണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നടി റിനി ആൻ ജോർജ്

Advertisement

കൊച്ചി. സൈബർ ആക്രമണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നടി റിനി ആൻ ജോർജ് . പ്രകോപിപ്പിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്ന് റിനി ആൻ മുന്നറിയിപ്പ് നൽകി. കോൺഗ്രസിനോടുള്ള സ്‌നേഹം കൊണ്ടാണ് പിടിച്ചു നിൽക്കുന്നതെന്നും അവർ വ്യക്തമാക്കി. സിപിഎം വേദിയിൽ പങ്കെടുത്തത് രാഷ്ട്രീയപരമല്ലെന്നും റിനി പറഞ്ഞു.

പറവൂർ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെൺകരുത്ത് എന്ന പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് രൂക്ഷമായ സൈബർ ആക്രമണം റിനി നേരിടേണ്ടി വന്നത്. പിന്നാലെയാണ്‌ കോൺഗ്രസിന് മുന്നറിയിപ്പുമായി റിനി ആൻഡ് ജോർജ് രംഗത്ത് വരുന്നത് . കോൺഗ്രസിനോടും ഇതിലെ ചില ആളുകളോടുമുള്ള സ്നേഹംകൊണ്ട് മാത്രമാണ് താൻ പല കാര്യങ്ങളും പറയാത്തത്. തന്നെ കൂടുതൽ പ്രകോപിപ്പിച്ചാൽ പലതും താൻ തുറന്ന് പറയുമെന്നും റിനി ആൻ ജോർജ്.

സിപിഎം വേദിയിലെത്തിയത് രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് റിനിയുടെ വിശദീകരണം. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലെന്നും, ഏത് തിരഞ്ഞെടുക്കണം എന്നുള്ളത് തന്റെ സ്വാതന്ത്ര്യമാണെന്നും റിനി വ്യക്തമാക്കി. തന്റെ രാഷ്ട്രീയം സ്ത്രീപക്ഷം ആണെന്നും സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ വേദികൾ കിട്ടിയാൽ രാഷ്ട്രീയം നോക്കാതെ ഇനിയും സംസാരിക്കുമെന്നും റിനി പറഞ്ഞു.

Advertisement