ചേലക്കര കൂട്ട ആത്മഹത്യയിൽ മരണം മൂന്നായി

Advertisement

തൃശൂര്‍.ചേലക്കര കൂട്ട ആത്മഹത്യയിൽ മരണം മൂന്നായി. ചികിത്സയിൽ കഴിഞ്ഞിരുന്ന നാലു വയസ്സുകാരൻ അക്ഷയ് കെപി ആണ് മരിച്ചത്. ഭർത്താവ് മരിച്ചതിൽ മനോവിഷമത്തിൽ അമ്മയും രണ്ടു മക്കളും ഐസ് ക്രീമിൽ വിഷം ചേർത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.


രണ്ടാഴ്ച മുൻപാണ് ചേലക്കര സ്വദേശി പ്രദീപ് മരിച്ചത്. കടുത്ത മനോവിഷമത്തിൽ ആയ കുടുംബം പിന്നാലെ ഐസ്ക്രീമിൽ വിഷം ചേർത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അന്നുതന്നെ ആറു വയസ്സുകാരി അണിമ മരിച്ചു. ചികിത്സയിലിരിക്കെ ദിവസങ്ങൾക്കു മുൻപ് അമ്മ ഷൈജയും മരിച്ചു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായ നാലു വയസ്സുകാരൻ അക്ഷയ് കെ പി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയായിരുന്നു. ആശ്വാസമെന്ന് കരുതിയിരിക്കെയാണ് ഇന്ന് രാവിലെ അക്ഷയും മരണത്തിന് കീഴടങ്ങിയത്. പിതാവ് മരിച്ചതിന് മനോവിഷമവും കടബാധ്യതയുമാണ് കൂട്ട ആത്മഹത്യയ്ക്ക് വഴിതെളിച്ചത് എന്നാണ് കണ്ടെത്തൽ.

Advertisement