ആലപ്പുഴയില്‍ ഹോസ്റ്റലില്‍ നിന്ന് വിളിച്ചുവരുത്തി മരുമകളെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ അമ്മായിഅമ്മ; വധശ്രമത്തിന് കേസ്

Advertisement

ആലപ്പുഴ: ആലപ്പുഴയില്‍ മരുമകളെ അമ്മായിഅമ്മ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുതിരപ്പന്തിയില്‍ ആണ് സംഭവം. ഫാത്തിമയ്ക്കാണ് കുത്തേറ്റത്.

അമ്മായിഅമ്മ മിനിയാണ് ആക്രമണം നടത്തിയത്. ഹോസ്റ്റലില്‍ ആയിരുന്ന ഫാത്തിമയെ വിളിച്ചുവരുത്തിയ ശേഷം മിനി ആക്രമിക്കുകയായിരുന്നു. മിനി കെട്ടിയിട്ട് ആക്രമിച്ചതായി ഫാത്തിമ ആരോപിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ഫാത്തിമയുടെ ആക്രമണത്തില്‍ മിനിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മിനിക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

Advertisement