2025 ഒക്ടോബർ 03 വെള്ളി
BREAKING NEWS
👉ഡെൽഹി ജെ എൻ യു കാമ്പസിൽ എ ബി വി പി, ഇടത് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷം
👉 ശബരിമല: സ്വർണ്ണ പാളി കവാടം ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ എത്തിച്ച് നടൻ ജയറാം ഗായകൻ വീരമണി രാജു എന്നിവരെ ഉൾപ്പെടുത്തി പൂജ നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

👉2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ഇത്തരത്തിൽ പൂജ നടത്തിയ ദൃശ്യങ്ങൾ പുറത്തായി. ധനസമാഹരണമായിരുന്നു ലക്ഷ്യമെന്ന് വിമർശനം
👉നെയ് തേങ്ങകൾ പൂജിച്ച് നൽകിയും ഉണ്ണികൃഷ്ണൻ പോറ്റി ധനസമാഹരണം നടത്തിയിരുന്നതായും വിവരം
👉ഭോപ്പാലിലെ എയിംസിൽ നിന്ന് രക്തം മോഷണം പോയതായി വെളിപ്പെടുത്തൽ

👉 തൃശൂർ ചേലക്കരയിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിൽ ചികിത്സയിലായിരുന്ന നാലരവയസുകാരനും മരിച്ചു.
👉കരൂർ ദുരന്തം റ്റി വി കെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.
👉 സിനിമാ മേഖലയെ പൂർണ്ണമായി വിനോദനികുതിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പർ സംസ്ഥാന സർക്കാരിന് കത്തെഴുതി.
👉കോഴിക്കോട് കക്കയം ഡാം സൈറ്റിൽ കടുവാ ഭീതി. ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ്

🌴കേരളീയം 🌴
🙏 ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം അതി തീവ്ര ന്യൂന മര്‍ദ്ദമായി മാറിയതോടെ സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ശക്തമാകുന്നു. ഇന്ന് പുലര്‍ച്ചയോടെ അതിതീവ്ര ന്യൂനമര്‍ദ്ദം ഒഡിഷ – ആന്ധ്രാ തീരത്ത് ഗോപാല്‍പൂരിനും പരദ്വീപിനും ഇടയില്‍ കര തൊടുമെന്നാണ് പ്രവചനം.
🙏ആഗോള അയ്യപ്പ സംഗമത്തില്‍ നല്‍കിയ ഇടത് പിന്തുണയില്‍ മാറ്റമില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി. നല്ലതിനെ അംഗീകരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ജി സുകുമാരന്‍ നായര്‍ ഇടത് പിന്തുണയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്.
🙏 കൂത്തുപറമ്പില്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതികരിച്ച് കെപി മോഹനന്‍ എംഎല്‍എ. നാട്ടുകാര്‍ പ്രതിഷേധിച്ച രീതി ശരിയായില്ലെന്ന് എംഎല്‍എ പറഞ്ഞു.

🙏 ബന്ധുക്കള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ ചികിത്സയ്ക്കായി രക്തം ആവശ്യം വന്നാല്‍ ഇനി പേടിക്കേണ്ട. പൊലീസുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായ ‘പോല്‍’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോല്‍ ബ്ലഡിന്റെ പ്രവര്‍ത്തനം.
🙏 സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോണ്‍സര്‍മാരില്‍ ഒരാളായ രമേഷ് റാവു. ദ്വാരപാലകശില്പം പൊതിയാന്‍ സ്വര്‍ണ്ണം കൊടുത്തു എന്നും സ്വര്‍ണ്ണം പൂശിയത് താനും ഉണ്ണികൃഷ്ണന്‍ പോറ്റിയും അനന്ത സുബ്രഹ്‌മണ്യവും ചേര്‍ന്നാണെന്നും രമേഷ് റാവു പറഞ്ഞു.

🙏 ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റി.
🙏 ശബരിമലയില്‍ നടന്നത് ആസൂത്രിതമായ തട്ടിപ്പും കളവുമാണെന്നും ഭക്തര്‍ നല്‍കിയ സ്വര്‍ണ്ണം ദേവസ്വം ബോര്‍ഡിന്റെയും ഇടനിലക്കാരന്റെയും അറിവോടെ കവര്‍ന്നെടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
🙏 സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയില്‍ പൊതുവിപണയെ അപേക്ഷിച്ച് അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ്. 2025 സെപ്റ്റംബര്‍ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കരുതേണ്ടതുണ്ട്.

🙏 ആലപ്പുഴയില്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കായംകുളം കാക്കനാട് സ്വദേശി തുളസിയാണ് മരിച്ചത്. 72 വയസായിരുന്നു. കായംകുളം കാക്കനാട് – കാങ്കാലില്‍ റോഡിലായിരുന്നു അപകടം ഉണ്ടായത്.
🙏 എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആല്‍ബിനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി അര്‍ജുനായി തെരച്ചില്‍ തുടരുകയാണ്.

🙏 തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റില്‍ നിന്ന് പാളികള്‍ വീണാണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റത്.
🇳🇪 ദേശീയം 🇳🇪
🙏 വിജയദശമി ആഘോഷങ്ങള്‍ക്കിടെ മധ്യപ്രദേശില്‍ ദുരന്തം. ഖാണ്ഡ്വ ജില്ലയില്‍ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ 6 പെണ്‍കുട്ടികളാണ്.
🙏 കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിന് മുന്‍പ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വിജയ്ക്ക് പിന്നില്‍ നിന്നാണ് ഇയാള്‍ ചെരുപ്പെറിയുന്നത്.

🙏 ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയിലെ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏 ഗുജറാത്ത് തീരത്തോട് ചേര്‍ന്നുള്ള സര്‍ ക്രീക്ക് മേഖലയില്‍ പാകിസ്ഥാന്‍ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്.

🙏 പാക് അധീന കശ്മീരില്‍ ക്രമസമാധാനനില വഷളാകുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പാക് അധീന കശ്മീരിലെ സംഘര്‍ഷഭരിതമായ പ്രതിഷേധത്തിന് പരിഹാരം കാണാന്‍ രൂപം കൊടുത്ത മധ്യസ്ഥ സമിതി അദ്ദേഹം വിപുലീകരിക്കുകയും ചെയ്തു.
🙏 ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.

🙏 അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയ്ക്കും സിംഗപൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്തയ്ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി അസം പോലീസ്. ഇരുവരെയും ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
🙏 2019ല്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് വിവാദനായികയായ ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുന്‍ പാണ്ഡെയെ കൊലക്കുറ്റത്തിന് പൊലീസ് തിരയുന്നു.

🇦🇴 അന്തർദേശീയം 🇦🇽
🙏 50,000 കോടി യു എസ് ഡോളര്‍ ആസ്തിയുള്ള ലോകത്തെ ആദ്യ വ്യക്തിയായി മാറി ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സി ഇ ഒ ആയ ഇലോണ്‍ മസ്‌ക് ചരിത്രം കുറിച്ചു. ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ സൂചിക പ്രകാരം, മസ്‌കിന്റെ മൊത്തം ആസ്തി 50,010 കോടി ഡോളറാണ്.
🙏 തായ്വാന് മേല്‍ വീണ്ടും സമ്മര്‍ദ്ദ തന്ത്രവുമായി ചൈന. ഇന്നര്‍ മംഗോളിയയിലുള്ള സുരിഹെ പരിശീലന കേന്ദ്രത്തില്‍ ചൈന അധിനിവേശ പരിശീലനം ഊര്‍ജ്ജിതമാക്കിയതായി റിപ്പോര്‍ട്ട്.
🙏 ഗാസയിലേക്ക് അവശ്യ സഹായങ്ങളുമായി എത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ അടക്കമുള്ളവരെ നാടുകടത്തുമെന്ന് ഇസ്രയേല്‍ അറിയിച്ചു.

🙏 സ്തന സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയന്‍ ഭരണകൂടം. സ്തന ഇംപ്ലാന്റുകള്‍ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി.
🙏 ബ്രിട്ടണെ നടുക്കി മാഞ്ചസ്റ്ററില്‍ ജൂതരുടെ പുണ്യദിനത്തില്‍ സിനഗോഗിന് മുന്നില്‍ ആക്രമണം. മാഞ്ചസ്റ്ററിലെ മിഡില്‍ടണ്‍ റോഡിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിന് മുന്നിലാണ് പ്രാദേശിക സമയം രാവിലെ ഒമ്പതരയോടെ ആക്രമണമുണ്ടായത്.
🙏 മാഞ്ചെസ്റ്ററില്‍ ഇന്നലെ ജൂത ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഭീകരാക്രമണത്തിനുള്ള തയ്യാറെടുപ്പ് നടത്തിയതിനും വിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

🙏 ഗാസാമുനമ്പിനു നേര്‍ക്ക് ഇസ്രയേല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും ഡ്രോണ്‍ ആക്രമണത്തിലുമാണ് അധികം പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.
🙏 റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ മുന്നറിയിപ്പ്.
🏏 കായികം 🏏
🙏 വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 121 ന് 2 എന്ന നിലയില്‍. 53 റണ്‍സെടുത്ത കെ എല്‍ രാഹുലും 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. 36 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 7 റണ്‍സെടുത്ത സായ് സുദര്‍ശന്റേയുമാണ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

🙏 വനിത ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിന് പാകിസ്ഥാനെതിരെ 7 വിക്കറ്റിന്റെ ആധികാരിക ജയം. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 38.3 ഓവറില്‍ 129 റണ്‍സിന് പുറത്തായി.






































