തിരുവനന്തപുരം.വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും.. തിരുവനന്തപുരത്ത് ദേവസ്വം ആസ്ഥാനത്താണ് യോഗം.. അജണ്ട നിശ്ചയിക്കാതെയുള്ള അനൗദ്യോഗിക യോഗമാണ് ചേരുന്നത്. ശബരിമല സ്വർണപ്പാളി വിവാദം ഉൾപ്പെടെ ചർച്ചയാകും.. ശബരിമല മേൽശാന്തി അഭിമുഖവും ഇന്ന് നടക്കും.. അപേക്ഷകരിൽ യോഗ്യതയുള്ള വരെയാണ് ഇന്ന് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്.. രാവിലെ 9 മണിയോടെ അഭിമുഖം ആരംഭിക്കും.. ദേവസ്വം ബോർഡ് അംഗങ്ങൾക്ക് പുറമേ, ശബരിമല തന്ത്രി, ഹൈക്കോടതി നിരീക്ഷകൻ അടക്കമുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കും..






































