കഞ്ചാവും മയക്കുമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

Advertisement

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ കഞ്ചാവും മയക്കുമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ.. രാകേഷ് മണ്ഡലിനെയാണ് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്.. ചില്ലർ വില്പന നടത്താൻ എത്തിച്ചതണെന്ന് എക്സൈസ് അറിയിച്ചു

അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് തന്ത്രപരമായി പ്രതിയെ എക്സൈസ് പിടികൂടിയത്. നെയ്യാറ്റിൻകര പ്രദേശക്ക് അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്തുന്ന സുപ്രധാനിയാണ് രാകേഷ് മണ്ഡൽ.. 18 ഗ്രാം ബ്രൗൺഷുഗറും. 22 ഗ്രാം കഞ്ചാവുമായി രാകേഷ് മണ്ഡലിൽ നിന്ന് പിടികൂടി..

23 വയസ്സുകാരനായ രാകേഷ് മണ്ഡൽ കുറച്ച് കാലമായി നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്നാണ് വിവരം.
അലുമിനിയം ഫോയിൽ പേപ്പറിൽ കുഴമ്പ് രൂപത്തിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു ബ്രൗൺഷുഗർ

Advertisement