ഇന്ന് മുതല്‍ ബവ്കോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് പേപ്പറില്‍ പൊതി‍ഞ്ഞ് മദ്യം നല്‍കില്ല… പകരം തുണിസഞ്ചി

Advertisement

പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഇരുപത് രൂപ ഡെപ്പോസിറ്റ് തുകയായി ഈടാക്കുന്ന പരീക്ഷണത്തിന് പിന്നാലെ ഇന്ന് മുതല്‍ ബവ്കോ തുണിസഞ്ചി വില്‍പ്പനയിലേക്ക്. ഇന്ന് മുതല്‍ ബവ്കോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് പേപ്പറില്‍ പൊതി‍ഞ്ഞ് മദ്യം നല്‍കില്ല. പകരം മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പതിനഞ്ച്, ഇരുപത് രൂപ നിരക്കില്‍ തുണിസഞ്ചി വാങ്ങാം. ഓരോ ഷോപ്പുകളിലും മതിയായ തുണിസഞ്ചി ഉറപ്പാക്കണമെന്ന് കാട്ടി ബവ്കോ എം.ഡി ഹര്‍ഷിത അത്തല്ലൂരി റീജിയണല്‍ മാനേജര്‍മാര്‍ക്കും വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്കും നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. 

പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ക്ക് ഇരുപത് രൂപ വീതം അധികം ഈടാക്കുന്നതിന് പുറമെ പണം നല്‍കിയുള്ള തുണിസഞ്ചി പരിഷ്കാരം മദ്യം വാങ്ങാനെത്തുന്നവരുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. തുണിസ‍ഞ്ചി വാങ്ങുന്നവര്‍ക്കും കൗണ്ടര്‍ വഴി ജീവനക്കാര്‍ ബില്ലും നല്‍കണം. ഇഷ്ടമുള്ളവര്‍ മാത്രം തുണിസഞ്ചി വാങ്ങിയാല്‍ മതിയെന്നാണ് ബവ്കോയുടെ ന്യായം.

Advertisement