കക്കൂസ് മാലിന്യവുമായി എത്തിയ വാഹനം പൊലീസിനെ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു

Advertisement

തിരൂർ.പൊലീസിനെ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു കക്കൂസ് മാലിന്യവുമായി എത്തിയ വാഹനം. നടുറോഡിൽ 35 കിലോമീറ്റർ പിന്തുടർന്ന് അതിസാഹസികമായി പിടികൂടി മലപ്പുറം തിരൂർ പോലീസ്. തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി (25 )അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ(25 )കടുങ്ങപുരം സ്വദേശി ജംഷീർ(25) എന്നിവർ ആണ് അറസ്റ്റിലായത്

Advertisement