കോഴിക്കോട് .പലസ്തീന് ഐക്യദാർഢ്യവുമായി കോഴിക്കോട് എൽ.ഡിഎഫിൻ്റെ ഐക്യദാർഢ്യ സദസ്. ഇസ്രയേലിന് ഇന്ത്യ പിന്തുണ നൽകുന്നത് അപമാനകരമാണെന്ന് സദസ് ഉദ്ഘാടനം ചെയ്ത സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതേസമയം ഇന്ത്യയോട് വലിയ ആദരമാണ് ഉള്ളതെന്നും ഇനിയും പിന്തുണ ആവശ്യമാണെന്നും പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് പറഞ്ഞു
പലസ്തീൻ ഐക്യദാർഢ്യ സദസിൽ നരേന്ദ്ര മോദി ക്കെതിരെ കടുത്ത വിമർശനമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയത്.ഇസ്രയേൽ കടന്നാക്രമങ്ങളെ പിന്തുണയ്ക്കുന്ന മൗനമാണ് നരേന്ദ്രമോദിയുടേത്.
ഇസ്രയേലിന് ഇന്ത്യ പിന്തുണ നൽകുന്നത് അപമാനകരമാണ്.ഇന്ത്യയുടെ തെറ്റായ നിലപാട് ശക്തമായ പ്രതിഷേധങ്ങളിലൂടെ തിരുത്തണം
പലസ്തീൻ അസ്തിത്വം ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നു പറഞ്ഞ പലസ്തീൻ അംബാസിഡർ അബ്ദുല്ല എം അബുഷാവേസ് ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെട്ടു.സാമൂഹിക മാധ്യമങ്ങളിൽ പലസ്തീൻ അനുകൂല പോസ്റ്റുകൾ ചെയ്യാൻ എല്ലാവരും തയ്യാറാകണം.എൽഡിഎഫിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പടെ ഐക്യദാർഢ്യ സദസിൻ്റെ ഭാഗമായി.






































