ചങ്ങനാശേരി.നല്ലതിനെ എൻ എസ് എസ് അംഗീകരിക്കും, നിലപാട് വ്യക്തമാക്കി സുകുമാരൻ നായർ.വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻ എസ് എസിന് ആവശ്യമില്ല.അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്. സുകുമാരൻ നായരുടെ മാറിൽ നൃത്ത മാടുകയാണ്
അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട., ആചാരത്തിനും, അനുഷ്ടാനത്തിനും പോറൽ ഏല്പിക്കുന്ന രീതിയിൽ ഗവൺമെന്റ് വന്നപ്പോഴാണ് എൻ എസ് എസ് ശബ്ദമുയർത്തിയത്.ശബരിമല വിഷയത്തിൽ ഇപ്പോഴും സുപ്രീം കോടതിയിൽ ഒമ്പത് അംഗ ബഞ്ചിൽ എൻ എസ് എസിന്റെ കേസ് ഉണ്ട്.
ശബരിമലയിൽ ആചാര അനുഷ്ടാനങ്ങൾ ദേവസ്വം ബോർഡ് സംരക്ഷിച്ചു വരുന്നു. ഈ സന്ദർഭത്തിൽ ശബരിമലയിൽ വികസനം കൂടി വേണം.അതുകൊണ്ടാട് അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പ്രതിനിധി പങ്കെടുത്തത്.എന്നാൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നത്.
രാഷ്ട്രീയമായി സമദൂരത്തിലാണ് പക്ഷെ സമദൂരത്തിൽ ശരിദൂരം കണ്ടെത്തി.ചാനലുകൾ വിഷയം വഷളാക്കി.ദൃശ്യ മാധ്യമങ്ങളുടെ പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ടെന്ന് വൃക്തമാണ്.നേതൃത്വത്തിൽ ഇരിക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്താൽ എൻ എസ് എസിനെ തകർക്കാനാവില്ല.മാന്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് എൻ എസ് എസ്.കേവലം ലാഭേഛ കണ്ട് ഈ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല.സമദൂരത്തിലാണ് NSS നിൽക്കുന്നത്
അങ്ങനെ കഴിയുന്ന എൻ എസ് എസിനെ കമ്മ്യൂണിസ്റ്റും, കോൺഗ്രസ്സും, ബി ജെപിയുമാക്കാൻ ആരും ശ്രമിക്കരുതെന്നും സുകുമാരന്‍നായര്‍ ഓര്‍മ്മിപ്പിച്ചു.





































