അടൂര്‍.പത്തനംതിട്ട എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. ഒ. വിനോദിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഇന്നേദിവസം അടൂർ ഭാഗത്തു നടത്തിയ പരിശോധനയിൽ അടൂർ പന്നിവിഴ പോത്രാട് സൂര്യതേജസ് വീട്ടിൽ ചെല്ലപ്പൻ.എ (65) എന്ന ആളെ 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും സൂക്ഷിച്ചു വച്ച കുറ്റത്തിന് കേരള അബ്കാരി നിയമ പ്രകാരം കേസ് എടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (gr) എസ് എസ് ജയകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുബ്ബലക്ഷ്മി ജയറാം,സിവിൽ എക്സൈസ് ഓഫീസർമാരായ അഭിജിത് എം, രാഹുൽ ആർ,അജിത് എം കെ ,കൃഷ്‌ണകുമാർഎം എസ്,ഡ്രൈവർ വിജയൻ എന്നിവർ പങ്കെടുത്തു






































