ഷാഫി പറമ്പിൽ എംപിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

Advertisement

പാലക്കാട്‌ .ഷാഫി പറമ്പിൽ എംപിക്കെതിരായ അധിക്ഷേപ പരാമർഷത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്. നിയമ വശങ്ങൾ കാണിച്ചു പാലക്കാട്‌ ടൌൺ നോർത്ത് പോലീസ് സിഐ, എസിപിക്ക് റിപ്പോർട്ട്‌ നൽകി.നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കോണ്ഗ്രസ്.

ഷാഫി പറമ്പിൽ എം പി ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി
ഇ എൻ സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ്, മണ്ഡലം പ്രസിഡൻ്റുമാർ എന്നിവർ നൽകിയ
പരാതിയിലാണ് കേസെടുക്കാനാവില്ലെന്ന് കാണിച്ചു ci, acp ക്ക് റിപ്പോർട്ട്‌ നൽകിയത്. അപകീർത്തി പരാമർശത്തിൽ മൂന്നാം കക്ഷി നൽകിയ പരാതി നിലനിൽക്കില്ലെന്ന നിയമ വശം ചൂണ്ടികാണിച്ചും പരാതിക്കാരുടെ മൊഴി വിവരങ്ങൾ ഉൾപ്പെടുത്തിയുമാണ് നോർത്ത് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ കേസെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം acp യുടേതായിരുക്കും

ഷാഫിയെ എംപിയാക്കിയത് പാർട്ടിയാണ്. അതിനാൽ പാർട്ടി എങ്ങനെ മൂന്നാം കക്ഷിയാകുമെന്നും പിണറായിയുടെ പോലീസ് ആയത് കൊണ്ടാണ് കേസെടുക്കാത്തതെന്നും പരാതിക്കാർ ആരോപിച്ചു
നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വേണ്ടി വന്നാൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉൾപ്പടെ പ്രധിഷേധങ്ങൾ ഉണ്ടാകുമെന്നു ബ്ലോക്ക് പ്രസിഡന്റ് സി വി സതീഷ് പറഞ്ഞു

Advertisement