തിരുവനന്തപുരം.ശിശുക്ഷേമ സമിതിയുടെ അമ്മ തൊട്ടിലിൽ ഇന്നലെ വൈകിട്ട് 8 മണിക്കും ഇന്ന് രാവിലെ 4 മണിക്കും
ഇടയിൽ എത്തിയത് മൂന്നു അതിഥികൾ.തിരുവനന്തപുരത്തു രണ്ടു കുഞ്ഞുങ്ങളെയും,ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് ലഭിച്ചത്.കുട്ടികൾക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അനുസരിച്ചു പേരും
ഇട്ടിട്ടുണ്ട്.
ചുരുങ്ങിയ മണിക്കൂറിൽ ഇത്രയധികം കുട്ടികൾ എത്തുന്നത് അമ്മത്തൊട്ടിലിന്റെ ചരിത്രത്തിൽ ആദ്യമാണ്.
ഇന്നലെ ആദ്യം തിരുവനന്തപുരത്ത് രാത്രി 8.35 ന് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ ലഭിച്ചു.ആലപ്പുഴയിൽ രാത്രി 12.30 യോടെ ഇരുപതു ദിവസം പ്രായമുള്ള അതിഥിയെത്തി.
തിരുവനന്തപുരത്ത് വീണ്ടും പുലർച്ചെ 3.30 ഓട് കൂടി രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനേയുമാണ് കിട്ടിയത്.
ആലപ്പുഴയിലെ കുട്ടിക്ക് വീണയെന്നും തിരുവനന്തപുരത്തെ കുട്ടികൾക്ക് ഇന്നത്തെ ദിവസത്തിന്റെ
പ്രത്യേകതകൾ കണക്കിലെടുത്തു അഹിംസ,അക്ഷര എന്നും പേരിട്ടു.
മൂന്നു കുഞ്ഞുങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണ്.ഈ വർഷം ഇത് വരെ 23 കുട്ടികളാണ് അമ്മത്തൊട്ടിലിൽ എത്തിയത്.14 പെൺകുട്ടികളും 9 ആൺകുട്ടികളും.



































