കണ്ണൂർ: കുത്തുപ്പറമ്പ് എം എൽ എ കെ .പി മോഹനനെ നാട്ടുകാർ കൈയ്യേറ്റം ചെയ്തു.പെരിങ്ങണത്തൂർ ചൊക്ലി കരിയാടിൽ അങ്കണവാടി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.ഇവിടെത്തെ മാലിന്യ പ്രശനം ഉന്നയിച്ച് നാട്ടുകാർ പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളിച്ചു നില്ക്കുകയായിരുന്നു.ഇവരുടെ ഇടയിലേക്ക് കാറിൽ നിന്നിറങ്ങി എം എൽ എ നടന്നു വരികയായിരുന്നു. എം എൽ എ യ്ക്ക് എതിരെ ചിലർ തിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയോടെ എം എൽ എ യും പ്രതിഷേധക്കാർക്കെതിരെ തിരിഞ്ഞു. ഇതാണ് പ്രകാപനത്തിന് കാരണം. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം തുടർന്ന് എം എൽ എ ഉന്തുകയും തള്ളുന്നതായി ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വീഡിയോയിൽ കാണാം.


































