2025 ഒക്ടോബർ 02 വ്യാഴം
🙏 ഏവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ഗാന്ധി ജയന്തി, വിജയദശമി ആശംസകള്‍🙏
BREAKING NEWS
👉വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ ,ആരാധനാലയങ്ങളിൽ വൻ ഭക്തജന തിരക്ക്

👉ശബരിമല സ്വർണ്ണ പാളി വിവാദം: 2019 ൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായി.സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്
👉 ഗാന്ധിജയന്തി:
രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി, ആശംസകൾ നേർന്ന് രാഷ്ട്രപതി.

👉തൃശൂർ ചാവക്കാട് രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. വാക്ക് തർക്കം അന്വേഷിക്കാനെത്തിയ പോലീസുകാർക്കാണ് കുത്തേറ്റത്.
👉 കൈക്കൂലി കേസിൽ പിടിയിലായ സംസ്ഥന കളിമൺപാത്ര നിർമ്മാണ വിപണ കോർപ്പറേഷൻ ചെയർമാൻ കെ.എൻ കുട്ട മണിയെ പദവിയിൽ നിന്ന് നീക്കി ഉത്തരവിറങ്ങി.

👉 കായംകുളം പത്തിയൂരിൽ ബാറ്റ്മിൻ്റൺ കളിക്കിടെ കുഴഞ്ഞ് വീണ മധ്യ വയ്സക്കൻ മരിച്ചു.ധർമ്മരാജ് (55) ആണ് മരിച്ചത്
👉തമിഴ്നാട്ടിൽ വാഹന പരിശോധനയ്ക്കിടെ അന്യസംസ്ഥാനക്കാരിയായ 19 കാരിയെ സഹോദരിയുടെ മുമ്പിൽ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ പിടിയിലായ രണ്ട് പോലീസുകാരയും സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടു.

👉പ്രമുഖ ഹിന്ദുസ്ഥാനി ഗായകൻ ചന്നുലാൽ മിശ്ര അന്തരിച്ചു.91 വയസ്സായിരുന്നു.
👉ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ അനുവാദമില്ലാതെ രോഗിയുടെ കാൽവിരൽ മുറിച്ച് മാറ്റിയ സംഭവം 4 അംഗ സമിതി അന്വേഷിച്ച് റിപ്പോർട്ട് നൽകും.
👉 കണ്ണൂർ കല്യാശേരിയിൽ ബിജെപി മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്.വീടിന് കേടുപാടുകൾ സംഭവിച്ചു

👉ഊട്ടിയിലെ ജനവാസ മേഖലലായ ഊട്ടി ക്ലബ്ബിന് സമീപം പുലിയിറങ്ങി. പുലിയെ പിടികൂടണമെന്ന് നാട്ടുകാർ
👉 അമേരിക്കയിലെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം നിലച്ചു. ഭാഗിക അടച്ചുപൂട്ടൽ രണ്ടാം ദിനം സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ നാളെ തുടങ്ങുമെന്ന് വൈറ്റ് ഹൗസ്
👉 കരൂർ ദുരന്തം സിബിഐ അന്വേഷണം വേണമെന്ന കാര്യത്തിൽ റ്റി വി കെ യിൽ ഭിന്നത

🌴 കേരളീയം 🌴
🙏 വയനാട് പുനര്‍നിര്‍മാണത്തിന് സഹായം അനുവദിച്ച് കേന്ദ്രം. 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അനുവദിച്ചത്.
🙏 ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് മുഖ്യമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

🙏 കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ. ജനങ്ങളെ പരിഹസിക്കുന്ന കേന്ദ്രമന്ത്രിയെ തിരുത്താന്‍ എന്തുകൊണ്ട് ബിജെപി തയ്യാറാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു.
🙏 എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എന്‍ വാസവനും ഗവര്‍ണറും. എസ്എന്‍ഡിപി യോഗം ശിവഗിരി യൂണിയന്‍ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്.

🙏 ക്രിമിനല്‍ കേസ് പ്രതികളായാല്‍ അഡ്മിഷന്‍ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തില്‍ കോളേജുകള്‍ക്ക് വിസി മോഹന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്.
🙏 മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിലെ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. മൂന്നാര്‍ യൂണിറ്റിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയെയാണ് സസ്പെന്‍ഡ് ചെയ്തത്.

🙏 താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാതഗത കുരുക്ക്. ഇന്നലെ അടിവാരം മുതല്‍ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കായിരുന്നു അനുഭവപ്പെട്ടത്. തുടര്‍ച്ചയായ അവധി ദിവസങ്ങളും, ദസറ ആഘോഷത്തിനായി മൈസുരുവിലേക്ക് പോകുന്നവരും കൂടി ആയപ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തവിധം റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായി.
🙏 കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരില്‍ വെച്ചായിരുന്നു സംഭവം. ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തില്‍ മന്ത്രി പിന്നാലെ എത്തുകയായിരുന്നു.

🙏 തിരുവനന്തപുരത്ത് റോഡ് കയ്യേറി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ അടപ്പിച്ച് പൊലീസ്. കോട്ടണ്‍ഹില്‍, വെള്ളയമ്പലം, ശാസ്തമംഗലം ഭാഗത്തെ തട്ടുകടകളാണ് അടപ്പിച്ചത്. റോഡിലേക്ക് ഇറക്കിയാണ് ഈ കടകള്‍ കെട്ടിയിരുന്നതെന്ന് പൊലീസ് പറയുന്നു. കോട്ടന്‍ഹില്‍ റോഡില്‍ 20 ഓളം കടകള്‍ അടപ്പിച്ചു.
🙏 വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് കൈവശപ്പെടുത്തിയ വീടിനുള്ളില്‍ അകപ്പെട്ടുപോയ വളര്‍ത്തുപൂച്ചയെ ഉടമയ്ക്ക് തിരികെ നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

🙏 ആലപ്പുഴയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി ജോസ് (57) ആണ് പൊലീസ് സ്റ്റേഷനില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
🙏 ആലപ്പുഴയില്‍ അമ്മയെ 17 കാരിയായ മകള്‍ കുത്തി പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കല്‍ ആണ് സംഭവം. മഹിളാ കോണ്‍ഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🇳🇪 ദേശീയം 🇳🇪
🙏 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷന്‍ വിജയ് അവഗണിച്ചതായി റിപ്പോര്‍ട്ട്. കരൂര്‍ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയ് യെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നാണ് സൂചന.
🙏 കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പേസ്മേക്കര്‍ ഘടിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം ഖാര്‍ഗെയെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
🙏 കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ. കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🙏 സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീണ്ടും തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. ചൈതന്യാനന്ദയെയും പിടിയിലായ രണ്ട് വനിത കൂട്ടാളികളെയും സ്ഥാപനത്തില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്.
🙏 യുഎന്‍ സമാധാനസേനയുടെ ഭാഗമായുള്ള മുപ്പത് രാജ്യങ്ങളുടെ കരസേന മേധാവിമാരുടെ കോണ്‍ക്ലേവിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം പതിനാല് മുതല്‍ രണ്ട് ദിവസമാണ് പരിപാടി നടക്കുക. ഇന്ത്യന്‍ കരസേനയുടെ ആഗോളസഹകരണം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി.

🙏 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത 3 ശതമാനം വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ തീരുമാനം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
🇦🇽 അന്തർദേശീയം 🇦🇴
🙏 പാകിസ്താനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പാകിസ്താന്‍ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പെട്രോളിന് ലിറ്ററിന് 4.07 രൂപയും ഹൈ-സ്പീഡ് ഡീസലിന് 4.04 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 268.68 രൂപയായി.

🙏 റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത. 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്റെ ആദ്യ യാത്രയായിരിക്കും.
🙏 യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്ക് പിന്തുണ നല്‍കിയ മുസ്ലീം പങ്കാളികള്‍ക്ക് കനത്ത തിരിച്ചടി.
🙏 ഖത്തറിനെ സംരക്ഷിക്കാന്‍ അമേരിക്ക സൈനിക നടപടി ഉള്‍പ്പെടെ എല്ലാ നടപടികളും ഉപയോഗിക്കുമെന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

🙏 ഒമാനില്‍ കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചു. ഇറാനില്‍ നിന്നുള്ള യുറേനസ് സ്റ്റാര്‍ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം, പരിശോധനയില്‍ വെള്ളം മലിനമാണെന്ന് കണ്ടെത്തി.
🏏 കായികം 🏏
🙏 ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആദ്യമായി പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി.

🙏 ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് അഹമ്മദാബാദില്‍ തുടക്കമാകും.രാവിലെ ഒന്‍പതരയ്ക്കാണ് കളി തുടങ്ങുക.






































