തിരുവനന്തപുരം: ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം എഴുതി കുരുന്നുകള്‍ പുതുലോകത്തേക്ക്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും കൊല്ലൂർ മൂകാംബികയിലും വൻ തിരക്കാണ്.കേരളത്തിൽ വിദ്യാരംഭത്തിന് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ള എല്ലായിടത്തും നൂറ് കണക്കിന് കുഞ്ഞുങ്ങൾ എത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഉടനീളം വിപുലമായ രീതിയില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നു. വിവിധ ആരാധനാലയങ്ങള്‍ക്ക് പുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നു. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.



































