തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . അടുത്ത അഞ്ച് ദിവസം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തില്‍ കാലവർഷക്കാറ്റ് പൊതുവെ ദുർബലമായിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ കുറഞ്ഞ സമയത്തേക്ക് ഒറ്റപെട്ട മഴ സാധ്യതയാണുള്ളത്.






































