പാല് തൊണ്ടയിൽ തിങ്ങി മൂന്നുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു

Advertisement

കുന്നംകുളത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാല് തൊണ്ടയിൽ തിങ്ങിയതെന്ന് സംശയം. ഇന്നലെ രാത്രി പാല് കൊടുത്തുറക്കിയതാണ്. ഇന്ന് രാവിലെ ചലനമാറ്റ നിലയിൽ കണ്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം കോട്ടയിൽ റോഡ് താഴ് വാരം വളയനാട് സ്വദേശികളായ അഭിഷേക് അഞ്ജലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കൂടുതൽ പരിശോധനക്ക് ശേഷമേ മരണ കാരണം വ്യക്തമാവൂ.

Advertisement