വിവാദങ്ങൾക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പുതിയ പിആര്‍ഏജന്‍സി

Advertisement

കൊച്ചി. വിവാദങ്ങൾക്കിടെ ബാംഗ്ലൂർ പി ആർ ഏജൻസിയെ മാറ്റി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കോഴിക്കോട് കേന്ദ്രമായ പുതിയ പിആർ ഏജൻസി ലെൻസ് ട്രാക്കിനെ പകരം നിയമിച്ചു.കേരള പശ്ചാത്തലത്തിൽ റീ ബ്രാൻഡിംഗ് രാജീവ് ചന്ദ്രശേഖർ
എന്ന ലക്ഷ്യമാണ് ലെൻസ് ട്രാക്ക് PR ഏജൻസിക്ക് നൽകിയിരിക്കുന്നത്. പ്രതിമാസം 45 ലക്ഷം രൂപ വരെ ചെലവ്.സംസ്ഥാന അധ്യക്ഷന് വ്യക്തിപരമായി ചെയ്യുന്ന പി ആറിൻ്റെ ചെലവ്, സംസ്ഥാന ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാണ്.

കർക്കിടകം പിറക്കും മുമ്പ് കർക്കിടക മാസ ആശംസകൾ നേർന്നതും മോഹൻലാലിന് ഫാൽക്കെ അവാർഡ് ലഭിച്ചപ്പോൾ നന്ദി മോദി പോസ്റ്റർ ഇറക്കിയതും അടക്കം നിരവധി വിവാദങ്ങളില്‍ ബിജെപി അധ്യക്ഷന്‍ പെട്ടിരുന്നു.

കോടികൾ ചെലവഴിച്ച് ബാംഗ്ലൂർ ബേസ്ഡ് PR മയൂറിൻ്റെ സേവനം തേടിയിട്ടും സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതിച്ഛായ
വർദ്ധിപ്പിക്കാൻ ആയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.കേരള പശ്ചാത്തലത്തിൽ റീ ബ്രാൻഡിംഗ് രാജീവ് ചന്ദ്രേശേഖർ എന്ന ലക്ഷ്യമാണ് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെൻസ് ട്രാക്ക് എന്ന PR ഏജൻസിക്ക്.രാജീവ് ചന്ദ്രശേഖറെ പ്രമോട്ട് ചെയ്യുന്ന 150 ഓളം ടീറ്റുകൾ ദിവസം എക്സിൽ പോസ്റ്റ് ചെയ്യും.ഇൻസ്പയറിങ് കണ്ടൻ്റുകൾ ഫെയ്സ്ബുക്ക് പേജിൽ വരണം എന്നതാണ് പ്രധാനാവശ്യം.ജമനസ്സുകളിൽ ഇടം നേടിയ മലയാള സിനിമ ഡയലോഗുകൾ രാജീവ് ചന്ദ്രശേഖറെ ബൂസ്റ്റ് ചെയ്യാൻ ഉപയോഗിക്കും.തിരുവനന്തപുരം നഗരസഭ കേന്ദ്രീകരിച്ച് ന്യൂയോർക്ക് മോഡലിൽ,രാജീവ് ചന്ദ്രശേഖറിൻ്റെ എഐ ചിത്രങ്ങൾ പ്രചരിപ്പിക്കും.നിയമസഭ തെരഞ്ഞെടുപ്പ് വരെയാണ് നിലവിലെ കരാർ.
പ്രതിമാസം 40 മുതൽ 45 ലക്ഷം രൂപ വരെയാണ് ചിലവ്.സംസ്ഥാന സമിതി യോഗത്തിനു മുന്നോടിയായി കൊല്ലത്ത് നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും പ്രഭാരുടെയും യോഗത്തിൽ പുതിയ പിആർ ടീമിനെ പരിചയപ്പെടുത്തി.സംസ്ഥാന അധ്യക്ഷന് വ്യക്തിപരമായി ചെയ്യുന്ന പി ആറിൻ്റെ ചെലവ്, സംസ്ഥാന ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കുന്നതിൽ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ട്.
സംസ്ഥാന ബിജെപിക്ക് ലക്ഷങ്ങൾ ചെലവിൽ മീഡിയ- ഐടി സെല്ലുകൾ പ്രവർത്തിക്കുന്നതിന് പുറമേയാണ് കോടികൾ മുടക്കി പ്രസിഡണ്ടിന് പേഴ്സണൽ പി ആർ വർക്കും .

Advertisement