മധ്യവസ്കന്റെ കൊലപാതകത്തിൽ സുഹൃത്തുക്കൾ പിടിയിൽ

Advertisement

മലപ്പുറം. തേഞ്ഞിപ്പലത്ത് മധ്യവസ്കന്റെ കൊലപാതകത്തിൽ സുഹൃത്തുക്കൾ പിടിയിൽ.അരീപ്പാറ സ്വദേശി അബൂബക്കർ,
കടുക്കാട്ടുപാറ സ്വദേശി രാമകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രജീഷിനെ അബൂബക്കറിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

രജീഷിന്റെ മരണം കൊലപാതകമാണ് എന്ന് തെളിഞ്ഞതോടെയാണ് തേഞ്ഞിപ്പലം പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റഡിയിൽ ഉണ്ടായിരുന്ന അരീപ്പാറ സ്വദേശി അബൂബക്കർ,
കടുക്കാട്ടുപാറ സ്വദേശി രാമകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.മൂന്ന് പേരും ചേർന്ന് മദിപ്പിക്കുമ്പോൾ ഉണ്ടായ തർക്കവും മർദനവുമാണ് കൊലപാതത്തിൽ കലാശിച്ചത് എന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് നടപടി.രജീഷിന്റെ വാരിയെല്ലിന് മൂന്നിടത്ത് പൊട്ടലുകൾ ഉണ്ട്.മുഖത്ത് മർദനമേറ്റത്തിന്റെ പാടുകളുണ്ട്.
രജീഷിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാണെന്ന് പൊലീസ് വ്യക്തമാക്കി.തിങ്കളാഴ്ച രാത്രി 11:30 ഓടെയാണ് അബൂബക്കറിന്റെ വീട്ടിൽ രജീഷിനെ അവശ നിലയിൽ കണ്ടെത്തിയത്.പിന്നീട് പോലീസും നാട്ടുകാരുമാണ് രജീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

Advertisement