സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

Advertisement

സംസ്ഥാനത്ത് വീണ്ടും സർവകാല റെക്കോർഡിൽ
സ്വർണവില.ചരിത്രത്തിൽ ആദ്യമായി സ്വർണവില 87,000 രൂപയിൽ എത്തി. 880 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 110 രൂപ ഉയർന്ന് 10,875 രൂപയിലെത്തി. അന്താരാഷ്ട്ര തലത്തിൽ സ്വർണ വില ഉയർന്നതും അമേരിക്കൻ സർക്കാർ സേവനങ്ങൾ നിലച്ചതും സ്വർണ്ണവില വർദ്ധിക്കാൻ കാരണമായി


സംസ്ഥാനത്തെ സ്വർണ്ണവിലയുടെ കുതിപ്പ് തുടരുകയാണ്. വിപണിയെ ഞെട്ടിച്ചു കൊണ്ട് ചരിത്രത്തിൽ ആദ്യമായി സ്വർണവില 87,000 രൂപയിൽ എത്തി. 880 രൂപയാണ് പവന് ഇന്ന് വർധിച്ചത് . ഗ്രാമിന് 110 രൂപ ഉയർന്ന് 10,875 രൂപയിലെത്തി.ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി ഏതാനും ദൂരം മാത്രമാണ് ബാക്കി ഉള്ളത്.
ഇന്നലെ രാവിലെ പവന് 920 രൂപ വർദ്ധിച്ച് സ്വർണവില സർവ്വകാല റെക്കോ‍ർഡിൽ എത്തിയിരുന്നു. എന്നാൽ വൈകീട്ട് സ്വർണവില 640 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകൾ എന്നിവ സ്വർണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്.
ഫെഡറൽ റിസർവ് കൂടുതൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ പ്രഖ്യാപനവും ഇന്ന് സ്വർണം കുതിച്ചുയരാൻ കാരണമായി. രാജ്യാന്തര തലത്തിൽ സ്വർണവില ഉയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് താഴുന്നത് ഇന്ത്യയിൽ സ്വർണത്തിന്റെ മുന്നേറ്റം കൂടുതൽ ഊർജിതമാക്കുന്നുണ്ട്. രാജ്യാന്തര വിലവർധനവും, രൂപയുടെ തകർച്ചയും സ്വർണത്തെ വലിയ തോതിൽ ആണ് സ്വാധീനിക്കുന്നത്. സെപ്തംബർ ആദ്യം 77,000ത്തിൽ നിന്ന പവൻവിലയാണ് പിന്നീട് 87,000ത്തിലേക്ക് കുതിച്ചത്. ഒറ്റ മാസം കൊണ്ട് മാത്രം ഉണ്ടായത് പതിനായിരം രൂപയുടെ വർധന. വരും ദിവസങ്ങളിൽ സ്വർണ വില ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്

Advertisement