കൊച്ചി. രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കി എന്ന കേസിൽ പ്രതികരണവുമായി ബിജെപി നേതാവ് പ്രിന്റു മഹാദേവൻ. തന്റെ വാക്കുകളെ ചർച്ച നടത്തിയ ചാനലും അവതാരകയും വളച്ചൊടിച്ചു. രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നിലുള്ള സന്ദീപ് വാര്യരെ കോൺഗ്രസിലെ ബിജെപി ചാരനായാണ് താൻ കാണുന്നത്. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉണ്ടായപ്പോൾ കോൺഗ്രസ് പ്രതികരിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ഇന്നലെ രാത്രി പേരാമംഗലം പോലീസിനു മുന്നിൽ കീഴടങ്ങിയിരുന്നു. കേസിൽ ജാമ്യം ലഭിച്ച പ്രിന്റു മഹാദേവ് ഇന്ന് വിവാദങ്ങൾ മാധ്യമ അജണ്ട എന്ന് പ്രതികരിച്ചു.
തന്റെയും ബിജെപി നേതാക്കളുടെയും വീട്ടിലേക്ക് പോലീസ് നടത്തിയത് നരനായാട്ട്. കുടുംബത്തിന് മനോവിഷമം ഉണ്ടായി. അച്ഛനും അമ്മയ്ക്കും വധഭീഷണി.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ സഭയിൽ അടക്കം രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി ഉന്നയിച്ചിരുന്നു. ഇതിന് പിന്നിൽ സന്ദീപ് വാര്യർ ആണെന്ന് പ്രിന്റു മഹാദേവ്.
സന്ദീപ് വാര്യർ കോൺഗ്രസിലെ ബിജെപി ചാരൻ. വിവരങ്ങൾ പുറത്തുവിട്ടാൽ സന്ദീപ് വാര്യർ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉണ്ടായപ്പോൾ കോൺഗ്രസ് പ്രതികരിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
ദേശീയതലത്തിൽ അടക്കം വധഭീഷണി വിവാദമായിരിക്കുകയാണ്. ചർച്ച നടത്തിയ ചാനലിലും അവതാരകക്കുമെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രിന്റു മഹാദേവ്




































