ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത് മുൻ ഡിജിപി ജേക്കബ് തോമസ്

Advertisement

എറണാകുളം : പള്ളിക്കരയിൽ ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത് മുൻ ഡിജിപി ജേക്കബ് തോമസ് . വിജയദശമിയുമായി ബന്ധപ്പെട്ട സംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ഗണവേഷത്തിലാണ് ജേക്കബ് തോമസ് എത്തിയത് . ആർഎസ്എസിൽ സജീവമാകാൻ ജേക്കബ് തോമസ് ഒരുങ്ങുന്നുവെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഭാരതത്തോട് ചേർന്ന് നിൽക്കാനാണ് ആർ എസ് എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞിരുന്നു . സംഘത്തിന് രാഷ്‌ട്രീയമില്ല. ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണിത് . ജനങ്ങളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന സംഘടന.താനും അതിന്റെ ഭാഗമാകുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

ഏറെക്കാലമായി ജേക്കബ് തോമസ് ആർ എസ് എസുമായും, ബിജെപിയുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട് . 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് മത്സരിച്ചിരുന്നു. ഇതിനു മുൻപും ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

2019 ൽ ആർ എസ് എസ് സംഘടിപ്പിച്ച ഗുരുപൂജയിൽ ജേക്കബ് തോമസ് പങ്കെടുത്തിരുന്നു.

Advertisement