എറണാകുളം: നഗരമധ്യത്തിലെ മഹാരാജാസ് കോളജ് ഹോസ്റ്റൽ കോംമ്പൗണ്ടിലെ മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്.രാവിലെ 9 മണിയോടെ മരത്തിന് ചുറ്റം കാക്കകൾ കൂട്ടത്തോടെ പറക്കുന്നതും ശബ്ദിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുളപരിശോധനയിലാണ് മരത്തിൽ ചുറ്റി കറങ്ങുന്ന നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. പാമ്പ് മരത്തിൽ നിന്ന് താഴേക്കിറങ്ങാലേ പിടികൂടാൻ കഴിയു. എന്ന നിലപാടിലാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.പാമ്പിനെ കാണാൻ വൻ ജനക്കൂട്ടവും എത്തി.
































