2025 ഒക്ടോബർ 01ബുധൻ
BREKING NEWS
👉കട്ടപ്പനയിൽ മൂന്ന് തൊഴിലാളികൾ ഓടയിൽ കുടുങ്ങി മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം നടത്തും
👉അമേരിക്കയിൽ സർക്കാർ ഓഫീസുകൾ സ്തംഭിച്ചു. ജീവനക്കാരെ പിരിച്ച് വിടുമെന്ന് ട്രംപ്.’
👉അമേരിക്ക വൻ സാമ്പത്തീക പ്രതിസന്ധിയിലേക്ക്, സർക്കാർ അടച്ചുപൂട്ടലിലേക്ക്
👉 ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് എന്ന് ആർബിഐ

👉 തിരുമലയിലെ ബിജെപി കൗൺസിലറുടെ ആത്മഹത്യ. സഹകരണ സംഘം നിഷേപകരുടെ മൊഴി എടുക്കുന്നു. സംഘം സെക്രട്ടറി നൽകിയ മൊഴിയിൽ ബിജെപിക്കാർ അടക്കം പണം തിരിച്ചടയ്ക്കാനുണ്ടന്ന് മൊഴി.
🌴കേരളീയം 🌴
🙏 കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നവീകരണപ്രവര്‍ത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തമിഴ്നാട് കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദര പാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്.
🙏 സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷ മഴയില്‍ 13 ശതമാനം കുറവുണ്ടായതായി കണക്കുകള്‍.ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവര്‍ഷ കലണ്ടര്‍ ഇന്നലെ അവസാനിച്ചപ്പോള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരമാണ് കേരളത്തില്‍ ഇത്തവണ 13 ശതമാനം മഴകുറവ് രേഖപ്പെടുത്തിയത്.

🙏 ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്‌മെന്റുകള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
🙏 സ്വകാര്യ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രിന്റുവിന് ജാമ്യം അനുവദിച്ചത്.
🙏 കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഹില്‍ പാലസ് പൊലീസ്. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികള്‍ കേസില്‍ ഉണ്ടായിരുന്നു.

🙏 സംസ്ഥാനത്ത് ഇന്നലെ 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് പൂട്ട് വീണു. ഇന്നും നാളേയും സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പന ശാലകള്‍ അടച്ചത്. ഇന്ന് ഒന്നാം തിയതി ആയതിനാലും മറ്റന്നാള്‍ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡേയുമായതിനാലാണ് മദ്യശാലകള്‍ തുറക്കാത്തത്.
🙏 ജനങ്ങളും സര്‍ക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള കേരളത്തിന്റെ പുതിയ വേദിക്ക് വന്‍ സ്വീകരണം. ‘സിറ്റിസണ്‍ കണക്ട് സെന്റര്‍’ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ ജനകീയ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം തേടി വിളിച്ചത് 753 കോളുകളാണ്.

🙏 എറണാകുളം പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന്‍ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് യുവാവ് മരിച്ചത്. ഹെറോയില്‍ കുത്തിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാള്‍ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
🙏 മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ വീണ്ടും ബോംബ് ഭീഷണി സന്ദേശം. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ സന്ദേശത്തിലുണ്ട്.

🙏 സംസ്ഥാനത്ത് എന്റെ സ്‌കൂള്‍ എന്റെ അഭിമാനമെന്ന പേരില്‍ റീല്‍സ് മത്സരവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാലയത്തിന്റെ മികവുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് വീഡിയോ നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നതിനുമാണ് മത്സരം. ‘എന്റെ സ്‌കൂള്‍ എന്റെ അഭിമാനം’ എന്നാണ് റീല്‍സ് മത്സരത്തിന്റെ വിഷയം.
🙏 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബിന് ക്രൂര മര്‍ദനമേറ്റതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തി. ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്.
🙏 കാസര്‍കോട് കുമ്പളയില്‍ ഡിവൈഎഫ്ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪
🙏 തമിഴ്നാട്ടിലെ എണ്ണൂരില്‍ താപവൈദ്യുത നിലയത്തിലെ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അസമില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് 30ലേറെ പേര്‍ ജോലിയില്‍ ഉണ്ടായിരുന്നു എന്നാണ് നിഗമനം.
🙏 കരൂരില്‍ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചതിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീലങ്ക-നേപ്പാള്‍ മാതൃകയിലെ പ്രക്ഷോഭം വേണമെന്ന പോസ്റ്റിലാണ് നടപടി.
🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നക്സലിസത്തിനെതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ നക്സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ കേന്ദ്ര സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

🙏 ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും വനിതാ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 11ന് വിരമനഗരം-ദാദര്‍ ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലാണ് സംഭവം. ബോറിവലി റെയില്‍വേ പൊലീസാണ് പ്രതിയെ പിടികൂടിയത്.
🙏 ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 7.42 കോടി പേര്‍. ഓഗസ്റ്റ് 1 ലെ കരട് വോട്ടര്‍ പട്ടികയില്‍നിന്നും 18 ലക്ഷം വോട്ടര്‍മാരെ അധികം ചേര്‍ത്തു. 21.53 ലക്ഷം പുതിയ വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 3.66 ലക്ഷം വോട്ടര്‍മാരെ കരട് വോട്ടര്‍പട്ടികയില്‍നിന്നും നീക്കം ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

🙏 ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കാര്‍ഗില്‍ ഡെമോക്രാറ്റ് അലെയന്‍സും. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ രംഗത്ത് എത്തി.
🙏 മൈസൂരുവില്‍ വാട്സ്ആപ്പില്‍ ആറാം ക്ലാസുകാരിയെ വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കാണാതായ കേസുകളുമായി ചേര്‍ത്ത് വെച്ചാണ് പരിശോധന.

🙏 ഐ ലവ് മുഹമ്മദ് റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ബറേലി നഗരത്തിലെ മാര്‍ക്കറ്റ് സമുച്ചയത്തില്‍ 38 കടകള്‍ ഒഴിപ്പിച്ചു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ കൈവശം വെച്ച കടമുറികളാണ് അധികൃതര്‍ സീല്‍ ചെയ്തത്.
🙏 കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷന്‍ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസില്‍ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു.
🙏 സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ കമല്‍തായ് ഗവായി ഒക്ടോബര്‍ 5 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയാകും.

🇦🇽 അന്തർദേശീയം 🇦🇺
🙏 യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ച വിജയംകണ്ടിരുന്നില്ല.
🙏 ഫ്രാന്‍സില്‍ നിന്ന് കാണാതായ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ എന്‍കോസിനാത്തി ഇമ്മാനുവല്‍ മതത്വേയെ പാരിസിലെ ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ ചുവട്ടില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തി. 2014 മുതല്‍ 2023 വരെ മന്ത്രിയായും മതത്വേ പ്രവര്‍ത്തിച്ചിട്ടുണ്ട്.

🙏 പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ക്വറ്റയിലെ സര്‍ഗുന്‍ റോഡിലുള്ള പൊലീസ് ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം. ഉഗ്രശബ്ദത്തോടെയാണ് തിരക്കേറിയ സ്ഥലത്ത് സ്ഫോടനം ഉണ്ടായത്.
🙏 ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നടന്ന സ്ഫോടനത്തില്‍ ഇന്ത്യയെ പഴിചാരി പാക് അധികൃതര്‍. പാകിസ്ഥാന്‍ മാധ്യമങ്ങളും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും ‘ഫിത്‌ന-അല്‍-ഖവാരിജ്’ ആണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു.
🙏 ഗാസയിലെ സമാധാനത്തിനായ് അവതരിപ്പിച്ച പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ ദുഖകരമായിരിക്കും പര്യവസാനമെന്ന് ഹമാസിന് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന പ്രതീക്ഷ നല്‍കുന്നതിനൊപ്പം ഹമാസിനും ബെഞ്ചമിന്‍ നെതന്യാഹുവിനും ഒരുപോലെ സമ്മര്‍ദം നല്‍കുന്നതാണ് നിലവിലെ അമേരിക്കന്‍ പദ്ധതി.

🏏 കായികം 🏏
🙏 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 59 റണ്‍സിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് ഓള്‍ ഔട്ടായി.






































