ദ്വാരപാലക ശില്പ വിവാദം, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തേക്കും

Advertisement

തിരുവനന്തപുരം.ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്റെ സ്വർണ്ണപ്പാളികളുടെ തൂക്കം കുറഞ്ഞതിലും പീഠം കാണാതായതിലും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തേക്കും.പീഠം ഒറ്റ കുറ്റപ്പണിക്ക് കൊണ്ടുപോയ ശേഷം ദീർഘകാലം ഒളിപ്പിച്ചുവെച്ചതിലും ദുരൂഹതയുണ്ട്.ഇക്കാര്യത്തിലെ സംശയങ്ങൾ നിക്കുന്നതിനാണ് അന്വേഷണം ഊർജിതമാക്കുന്നത്.അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ പാളികളുടെ തൂക്കം നാലര കിലോയോളം കുറഞ്ഞതിൽ ദുരൂഹത കാണുന്നു.ഉണ്ണികൃഷ്ണൻ പോറ്റി യുടെ കയ്യിൽ അറ്റകുറ്റപ്പണിക്കായി സ്വർണ്ണപ്പാളികൾ കൊടുത്തുവിടുന്നത് ദേവസ്വം ബോർഡ് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ചില ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകി എന്നാണ് സൂചന.സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും തുടർനടപടിയും ഉണ്ടാകും.
പീഠം കാണാതായതിൽ അന്തിമ റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ച ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ കേസിൽ പ്രതിയാക്കാനാണ് സാധ്യത.

Advertisement