ശബരിമല, സ്വർണ്ണത്തിൻറെ തൂക്കം കുറഞ്ഞത് 2019 ൽ എന്ന് സംശയം

Advertisement

തിരുവനന്തപുരം.ശബരിമലയില്‍2019 ൽ നടന്നത് ഗുരുതര വീഴ്ച. അറ്റകുറ്റപ്പണിക്കായി സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം നിലയ്ക്ക് കൊണ്ടുപോയി. ദേവസ്വം ,സുരക്ഷാ ഉദ്യോഗസ്ഥർ അനുഗമിച്ചില്ല. ദേവസ്വം ബോർഡ് ഉത്തരവ് അട്ടിമറിച്ചായിരുന്നു നടപടി. നടപടിക്രമങ്ങൾ പാലിച്ചുവേണം സ്വർണ്ണപ്പാളികൾ കൊണ്ടുപോകാൻ എന്നായിരുന്നു ഉത്തരവ്. ഉദ്യോഗസ്ഥരുടെ അറിവോടെ ഇത് അട്ടിമറിച്ചു

സ്വർണ്ണത്തിൻറെ തൂക്കം കുറഞ്ഞത് 2019 ൽ എന്ന് സംശയം. ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം നിലയ്ക്ക് സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ദുരൂഹത. തൂക്കം കുറഞ്ഞത് അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ എത്തിച്ചപ്പോൾ എന്ന് സംശയം

2025 ലും സ്വന്തം നിലയ്ക്ക് അറ്റകുറ്റപ്പണി നടത്താമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു. കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്. 2019 ലെ ക്രമക്കേട് ഹൈക്കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ്

Advertisement