വിതുര. ക്യാൻസർ ബാധിതനായ 10 വയസ്സുകാരന്റെ വീട് ജപ്‌തി ചെയ്ത സംഭവം,വിട്ടുവീഴ്ചയില്ലാതെ സ്വകാര്യ ധനകാര്യ സ്ഥാപനം.സാവകാശം നൽകുന്ന കാര്യത്തിൽ സ്ഥാപനം തീരുമാനം അറിയിച്ചിട്ടില്ലെന്ന് വീട്ടുടമ സന്ദീപ്.കട തുടങ്ങാൻ 49 ലക്ഷം ലോൺ എടുത്തു; 10 ലക്ഷത്തോളം പലിശ വന്നു.6 ലക്ഷം തിരിച്ചടച്ചു; കോവിഡിൽ കച്ചവടം നഷ്ടത്തിലായി
മകന് ക്യാൻസർ ബാധിച്ചതും തിരിച്ചടിയായി.മകന്റ ചികിത്സയ്ക്കായി 20 ലക്ഷം ത്തോളം ചെലവായി.ഇന്നലെ സ്വകാര്യധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തിരുന്നു.പ്രദേശത്തെ സിപിഐഎം പ്രവർത്തകരെത്തി പൂട്ടുപൊളിച്ചാണ് കുടുംബത്തെ അകത്ത് കയറ്റിയത്

































