സ്കൂള്‍ കായികമേളക്കിടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

Advertisement

നെയ്യാറ്റിൻകര.ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു.നെയ്യാറ്റിൻകര, കുളത്തൂർ ടെക്നിക് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ആരോമലാണ് മരിച്ചത്. ആറയൂർ വാണിയങ്കാലാ സ്വദേശികളായ അജികുമാർ, മിനി ദമ്പതികളുടെ മകനാണ് . സ്കൂളിൽ ഇന്ന് സ്പോർട്സ് ഡേ ആയിരുന്നു.മത്സരത്തിനിടയിൽ വൈകിട്ടോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 7 മണിക്ക് മരിച്ചു

Advertisement