പത്തനംതിട്ട.എൻഎസ്എസ് നേതൃത്വത്തിനെതിരെ പത്തനംതിട്ടയിലെ എൻഎസ്എസ് കരയോഗം രംഗത്ത്. ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നിൽക്കുന്നത് അടുത്ത ജനറൽ സെക്രട്ടറി ആകാൻ. മയിലാടുപ്പാറയിലെ എൻഎസ്എസ് കരയോഗമാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്
NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ പ്രകടനം . പത്തനംതിട്ട ഓമല്ലൂരിൽ നടന്നു, പ്രതിഷേധ പ്രകടനം നടന്നത് കരയോഗം പ്രവർത്തകരുടെ നേതൃത്വത്തിൽ. ജി സുകുമാരൻ നായർക്കെതിരെ ചെങ്ങന്നൂരിലും പ്രതിഷേധ ബോർഡ്. പേരിശ്ശേരി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്. ‘കട്ടപ്പ നായർക്ക് ആദരാഞ്ജലികൾ’ എന്ന് ബോർഡിൽ. കരയോഗ അംഗങ്ങൾ ബോർഡുമായി നഗരത്തിൽ പ്രകടനവും നടത്തി
































