ചാരുംമൂട്ടില്‍ പ്രതിഷേധ പ്രകടനത്തിനിടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

Advertisement

ആലപ്പുഴ: ചാരുംമൂട്ടില്‍ പ്രതിഷേധ പ്രകടനത്തിനിടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. ഷാ പാറയില്‍ (57) ആണ് മരിച്ചത്. നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് ഷാ പാറയില്‍. ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബിജെപി പ്രതിനിധി കൊലവിളി നടത്തിയതിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ചാരുമൂട്ടെ പരുമല ആശുപത്രിയില്‍ എത്തിച്ചു. ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement