ബിന്ദു പദ്മനാഭൻ കൊലപാതകം,കസ്റ്റഡിയിൽ എല്ലാം തുറന്ന് പറഞ്ഞ് സെബാസ്റ്റ്യൻ

Advertisement

ആലപ്പുഴ.ബിന്ദു പദ്മനാഭൻ കൊലപാതകം,കസ്റ്റഡിയിൽ എല്ലാം തുറന്ന് പറഞ്ഞ് സെബാസ്റ്റ്യൻ. കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി കഴുത്ത് ഞെരിച്ച്. സ്ഥലം വില്പനയിലെ ഒന്നരലക്ഷം രൂപ തരാൻ വിസമ്മതിച്ചത് കൊലപാതക കാരണം

കേസിൽ ഒരു സാക്ഷി.ബിന്ദുവിന്റെ സ്ഥലം വാങ്ങിയ സതീശനെ സാക്ഷിയാക്കും.ബിന്ദുവിനെ അവസാനമായി കണ്ടത് സതീശൻ.സ്ഥലക്കച്ചവടം നടന്ന 2006 മെയ് ഏഴിന് കൊല നടന്നു.കത്തിച്ച അസ്ഥിക്കഷ്ണങ്ങൾ വേമ്പനാട്ട് കായലിൽ ഉപേക്ഷിച്ചു

സെബാസ്റ്റ്യന്റെ കൂട്ടാളിയായിരുന്ന ആത്മഹത്യ ചെയ്ത മനോജിനും കൊലപാതക വിവരം അറിയാമായിരുന്നു.മനോജിന്റെ ആത്മഹത്യയിലും ദുരൂഹത. സെബാസ്റ്റ്യൻ്റെ മൊഴിയിലെ വസ്തുതാ പരിശോധനക്ക് അന്വേഷണ സംഘം

Advertisement