കൊച്ചി.വടക്കൻ പറവൂരിൽ സിപിഐയിൽ കൂട്ടരാജി. പാർട്ടി വിട്ട 80 പേർ ഇന്ന് സിപിഎമ്മിൽ ചേരും. ജില്ലാ പഞ്ചായത്തംഗം കെ.വി.രവിന്ദ്രൻ , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമാ ശിവശങ്കരൻ, കെ പി വിശ്വനാഥൻ ഉൾപ്പെടെ 80-ൽ അധികം പേരാണ് സിപിഎമ്മിൽ ചേരുന്നത്. ‘പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല എന്ന സൂചനയാണ് കൂട്ടത്തോടെ പ്രവർത്തകരും നേതാക്കളും പാർട്ടി വിടുന്നതിലൂടെ നൽകുന്നത്.കഴിഞ്ഞ ജില്ലാ സമ്മേളന കാലയളവിൽ പാർട്ടിക്കുള്ളിൽ വിഭാഗീയത പൂർണമായി അവസാനിച്ചതായി സംസ്ഥാന നേതൃത്വവും പറഞ്ഞിരുന്നു.ഇതിന് മാസങ്ങൾ പിന്നിട്ട ശേഷമാണ് പറവൂരിൽ പ്രധാന നേതാക്കളുടെ കൂട്ടത്തോടെ പാർട്ടി വിടുന്നത്.




































