പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന് തുടങ്ങും

Advertisement

തിരുവനന്തപുരം.കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന് തുടങ്ങും.. വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് പരിപാടിയുടെ ഉദ്ഘാടനം. ഇന്ത്യയിലെ പാലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷ്വീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. ഗാസയിലെ മാധ്യമ രക്തസാക്ഷികള്‍ക്ക് ആദരവേകുന്ന ‘ബിഗ് സല്യൂട്ട്’ ഫോട്ടോ എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ചേര്‍ന്ന് ഫോട്ടൊ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം നാളെ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

Advertisement