മലപ്പുറം. ബിജെപി നേതാവിന്റെ കാല് തല്ലി ഓടിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ.ചാനൽ ചർച്ചക്കിടെ രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴും എന്ന് പറഞ്ഞ ബിജെപി നേതാവ് പ്രിന്റു മഹാദേവനെതിരെയാണ് ഭീഷണി. മലപ്പുറത്ത് വന്നാൽ കാല് തല്ലി ഓടിക്കുമെന്ന് കുറിപ്പ് ഫേസ്ബുക്കിൽ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
































