സുകുമാരന്‍നായര്‍ക്ക് പിന്തുണയുമായി മന്ത്രി ഗണേഷ് കുമാർ,250രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്ലക്സ് വെക്കാം

Advertisement

പത്തനാപുരം.സുകുമാരന്‍നായര്‍ക്ക് പിന്തുണയുമായി മന്ത്രി ഗണേഷ് കുമാർ. NSS സമദൂരത്തില്‍ തന്നെയെന്ന് മന്ത്രി ഗണേഷ് കുമാർ.ജി സുകുമാരന്‍ നായർ സർക്കാറിനെക്കുറിച്ച് നല്ലത് പറഞ്ഞു.കേരള-കേന്ദ്രസർക്കാറുകളെ എതിർത്തും
ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞിട്ടുണ്ട്.NSSന്റെ നിലപാട് എക്കാലത്തലും ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട്

സമുദായ അംഗങ്ങള്‍ സുകുമാരന്‍ നായർക്ക് പിന്നില്‍ പാറപോലെ ഉറച്ച് നില്‍ക്കും.നാല് നായന്മാർ കുടുംബത്തില്‍ നിന്ന് രാജിവെച്ചാല്‍ അവർക്ക് പോയി.250രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്ലക്സ് വെക്കാം

പത്തനംതിട്ട കേന്ദ്രീകരിച്ചാണ് NSSനെതിരെ നീക്കം നടക്കുന്നതെന്നും ഗണേഷ് കുമാർ

പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വേദിയിലായിരുന്നു ഗണേഷ് കുമാറിന്റെ അഭിനന്ദനം.ജനറൽ സെക്രട്ടറിയുടെ നിലപാടിനെ പ്രതിനിധി സഭയിൽ പോലും ആരും ചോദ്യം ചെയ്തില്ല

Advertisement