കരൂര്‍ ദുരന്തം; അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

Advertisement

വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് നടനന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും.
‘കരൂരിലെ ദാരുണമായ സംഭവത്തില്‍ ഞാന്‍ അഗാധമായി ദുഃഖിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേ?ഗത്തില്‍ സുഖം പ്രാപിക്കട്ടെ’.-മമ്മൂട്ടി കുറിച്ചു.

‘കരൂരില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. പരിക്കേറ്റവര്‍ക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നുവെന്ന്,’ മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചു.

Advertisement