2025 സെപ്തംബർ 28 ഞായർ
BREAKING NEWS
നെഞ്ചുലഞ്ഞ് തമിഴകം: ടി വി കെ യുടെ റാലിയിൽ
കരൂരിൽ മരണസംഖ്യ 39 ആയി.
👉51 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ, 17 പേർ അതിതീവ്ര പരിചരണ വിഭാഗത്തിൽ

👉മരണമടഞ്ഞവരിൽ 9 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു
👉രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പരിക്കേറ്റവരെ കാണാൻ ആശുപത്രിയിലേക്ക്
👉പോസ്റ്റ് മാർട്ടം കഴിയുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകുന്നു

👉റാലിക്ക് അനുമതി നൽകിയത് പതിനായിരം പേർക്ക് മാത്രമെന്ന് എഡിജിപി
👉കരൂർ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
👉കരൂർ ദുരന്തത്തിൽ മരിച്ചവരിൽ അടുത്ത മാസം വിവാഹിതരാകാനിരുന്ന യുവതിയും യുവാവും
👉കരൂർ ദുരന്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

👉കരൂർ ദുരന്തത്തിൽ കേസ്സെടുത്ത് പോലിസ്, നിലവിൽ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മാത്രം പ്രതി.
👉 ലൈംഗിക പീഢന പരാതിയിൽ ഒളിവിലായിരുന്ന ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി പിടിയിൽ

🌴കേരളീയം🌴
🙏 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെ മുതല്‍ അടുത്ത മാസം 14 വരെ അപേക്ഷ നല്‍കാം. എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക നാളെ പുറത്തിറക്കും.
🙏 സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്‍ഡ് ആയി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

🙏 കണ്ണൂരില്‍ പി എസ് സി പരീക്ഷയില്‍ കോപ്പിയടി. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോ?ഗിച്ചാണ് കോപ്പിയടിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്.
🙏 സമദൂരത്തിലെ ശരിദൂരമാണ് എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാടെന്ന് ഇന്നലെ നടന്ന പ്രതിനിധി സഭാ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും വ്യാപക പോസ്റ്ററുകള്‍. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്.

🙏 സിപിഎം നേതാവ് കെ.ജെ.ഷൈന്റെ പരാതിയിലെടുത്ത കേസില്‍ അനാവശ്യ തിടുക്കം കാണിച്ചെന്ന വിമര്‍ശനമുയര്‍ന്നതോടെ വെട്ടിലായി പൊലീസ്. കെ.എം.ഷാജഹാനെ അറസ്റ്റ് ചെയ്തതതില്‍ കോടതിയുള്‍പ്പെടെ എതിരായതോടെ അന്വേഷണസംഘം ഇന്ന് യോഗം വിളിച്ചു.
🙏 മാതാ അമൃതാന്ദമയിയെ കണ്ടതിലെ വിവാദത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. അമ്മയെ ചുംബിച്ചതില്‍ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാന്‍ ചോദിച്ചു. മാതാ അമൃതാനന്ദമയി ദൈവമാണെന്ന് പറഞ്ഞിട്ടില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

🙏 എല്‍ഡിഎഫ് മതങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മതഭ്രാന്തിനൊപ്പമല്ലെന്നും ബിനോയ് വിശ്വം. യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്. എന്നാല്‍, മതഭ്രാന്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
🙏 കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയില്‍ ബിജെപിക്കുള്ളിലും തര്‍ക്കം. കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി നേതാവ് എം.ടി രമേശ്.

🙏 മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കണക്കുകള്‍.
🙏 തൃശൂര്‍ കണിമംഗലത്ത് മോഷണ ശ്രമത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 19 വര്‍ഷം തടവും രണ്ടാം പ്രതിക്ക് പതിനാല് വര്‍ഷം തടവുമാണ് തൃശൂര്‍ രണ്ടാം അഡീഷ്ണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

🙏 ഓപ്പറേഷന്‍ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പട്രോള്‍ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്.
🙏 കൊച്ചി കോര്‍പ്പറേഷന്‍ നിര്‍മിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ക്രെഡിറ്റ് തര്‍ക്കം മുറുകുന്നു. തുരുത്തി ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിനാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

🙏 ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം നടന്നത്. ബിന്ദുവിനെ കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്തു. പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു.
🙏 കൊല്ലത്തെ സ്വകാര്യ പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അമല്‍ ശങ്കറിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് കുടുംബം. ഭര്‍ത്താവിനൊപ്പം സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്ന വ്യക്തിയാണ് അമല്‍ ശങ്കറിന്റെ ആത്മഹത്യക്ക് കാരണമെന്ന് ഭാര്യ രേഖ കുമാരി ആരോപിക്കുന്നു.

🙏 പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ പുലര്‍ത്തിയതിന് എച്ച്.എല്‍.എല്ലിന് അംഗീകാരം. എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ പേരൂര്‍ക്കട ഫാക്ടറിയ്ക്കാണ് 2025-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലാര്‍ജ് സ്‌കെയില്‍ വ്യവസായ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമായത്.
🙏 ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്‍ വധക്കേസിലെ അറുപത്തിയഞ്ചാം പ്രതി ഷംനാദ് ഇല്ലിക്കലിനെതിരായ കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ചു.
🙏 നേപ്പാള്‍ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ബാംഗ്ലൂരില്‍ നിന്നും രാസലഹരിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

🇳🇪 ദേശീയം 🇳🇪
🙏 തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. ഇതില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുഴഞ്ഞു വീണ കുട്ടികളടക്കം 117 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരില്‍ 9 പൊലീസുകാരുമുണ്ട്.
🙏 കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തി. കരൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തിയത്. പരിക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദര്‍ശിച്ചു.

🙏 കരൂരില്‍ സംഭവിച്ചത് വിവരിക്കാനാവാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തിനിടയില്‍ പാടില്ലാത്ത ദുരന്തമാണ് നടന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണാജഗദീശന്‍ മേധാവിയായിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.
🙏 കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കും. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചെന്നൈയിലുള്ള മറ്റ് മന്ത്രിമാരും ചേര്‍ന്ന അടിയന്തരയോഗത്തിലാണ് തീരുമാനമുണ്ടായത്.

🙏 കരൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആഭ്യന്തര മന്ത്രി അമിത്ഷായും ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തി. നടന്‍ രജനീകാന്തും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും നടിയും ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി.
🙏 കര്‍ണാടകയില്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ റഷ്യക്കാരിയെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും റഷ്യയിലേക്ക് തിരിച്ചയക്കും. ഇവര്‍ക്ക് യാത്രാ രേഖകള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ണാടക ഹൈക്കോടതി അനുവാദം നല്‍കി.

🙏 ഐ ലവ് മുഹമ്മദ്’ കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പൊലീസ് ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവി തൗഖീര്‍ റാസയടക്കം 50 പേരെ യുപി ബറേലിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ വെടിയുതിര്‍ത്തെന്നും, 10 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും ഡിഐജി അറിയിച്ചു.
🙏 രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാര്‍ത്ഥന ഭാരതമാതാവിന് സമര്‍പ്പിച്ചിട്ടുള്ളതാണെന്ന് ആര്‍എസ്എസ്.മേധാവി മോഹന്‍ ഭാഗവത്. ”അത് ഭാരത മാതാവിനോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.
🙏 പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഡോ. എസ് ജയശങ്കര്‍. യുഎന്നില്‍ പാകിസ്ഥാന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

⚽ കായികം 🏏
🙏 സാഫ് അണ്ടര്‍ 17 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യന്‍ കൗമാരപ്പടയുടെ ജയം. ഏഴാം തവണയാണ് ഇന്ത്യ കിരീടത്തില്‍.മുത്തമിടുന്നത്.
🙏 ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടും. ഇന്ന് രാത്രി എട്ടുമണിക്കാണ് ഫൈനല്‍പ്പോരാട്ടം.






































