വീടിനു മുന്നില്‍ ബസിന് കൈകാണിച്ച ആള്‍ ബസ് തട്ടി മരിച്ചു

Advertisement

വടകര. വീടിനു മുന്നില്‍ ബസിന് കൈകാണിച്ച ആള്‍ ബസ് തട്ടി മരിച്ചു. സ്വകാര്യ ബസിന് കൈകാണിച്ച കുട്ടോത്ത്
ഏറാംവെള്ളി നാരായണനാണ് (66) ഇന്ന് രാവിലെ മരിച്ചത്. ബസ് തട്ടി കാറിന് മുകളിലേക്ക് വീണാണ് മരണം.

കഴിഞ്ഞ ആഴ്ച്ച വടകര പുതിയ സ്റ്റാൻ്റിൽ മുൻ വടകര മുനിസിപ്പൽ കൗൺസിലർ പി. കെ.പുഷ്പവല്ലി ബസിടിച്ച് ദാരുണമായി മരിച്ചിരുന്നു. ഒരാഴ്ച്ച പിന്നീടുന്നതിനിടെയാണ് ഇന്നലെ വീണ്ടും അപകടമുണ്ടായത്.സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വകാര്യ ബസുകൾ തടഞ്ഞു. വടകര പഴയ സ്റ്റാൻ്റ് പരിസരത്താണ് റോഡ് തടയുന്നത്.സ്വകാര്യ ബസുകളുടെ അമിത വേഗത ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഒരാഴ്ച്ചക്കിടെ രണ്ട് പേരാണ് വടകരയിൽ സ്വകാര്യ ബസിടിച്ച് മരിച്ചത്.

ഒരെ മാനേജ് മെൻ്റിന് കീഴിലുള്ള ഹ രേ റാം ബസാണ് രണ്ടിടത്തും അപകടമുണ്ടാക്കിയത്

Advertisement