കണ്ണൂർ. മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി. നിരീക്ഷണത്തിനായി കാട്ടുപോത്തിനെ ആറളം ആർ ആർ ടി കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനയിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ വനത്തിൽ തുറന്നുവിടും
നാല് ദിവസമായി മട്ടന്നൂരിലെ ശിവപുരം,കിളിയങ്ങാട്, മേറ്റടി പ്രദേശങ്ങളിൽ ആശങ്ക വിതച്ച കാട്ടുപോത്ത് ഒടുവിൽ പിടിയിലായി
ഇന്നലെ വൈകിട്ട് തന്നെ മയക്കുവെടി വെക്കാൻ അനുമതി ലഭിച്ചെങ്കിലും അനുകൂല സാഹചര്യം ഇല്ലാത്തതിനാൽ ദൗത്യം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ കിളിയങ്ങാട് മേഖലയിൽ ഉണ്ടായിരുന്ന കാട്ടുപോത്ത് അഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ച് ചിത്രാരിയിൽ എത്തി. കൃത്യമായി ട്രാക്ക് ചെയ്ത് ഡോക്ടർ ഇല്ല്യാസ് റാവൂത്തറിന്റെ നേതൃത്വത്തിൽ കാട്ടുപോത്തിനെ ഉച്ചക്ക് 12 മണിയോടെ മയക്കുവെടി വെച്ചു.. തുടർന്ന് ഏറെ പണിപ്പെട്ട് വാഹനത്തിൽ കയറ്റി RRT ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി
നിരീക്ഷണത്തിന് ശേഷമായിരിക്കും കാട്ടുപോത്തിനെ വനത്തിൽ തുറന്നുവിടുന്നതിൽ അന്തിമ തീരുമാനം എടുക്കുക





































