2025 സെപ്തംബർ 27 ശനി
BREAKING NEWS
👉അധ്യാപികയെ പറ്റിച്ച് 21.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത പൂർവ്വ വിദ്യാർത്ഥി മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസിനെ കർണ്ണാടകത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.
👉കോട്ടയം തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.കയറ്റം കയറി വന്ന ലോറിയിൽ കാറിടിക്കുകയായിരുന്നു

👉ഛത്തീസ്ഗഡിലെ സ്റ്റീൽ ഫാക്ടറിയിലുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു
👉മലപ്പുറം വണ്ടൂരിൽ ഇന്നോവ കാർ മരത്തിലിടിച്ച് കൂരാട് ചെല്ലക്കുടി സ്വദേശി മൈമുന മരിച്ചു. 6 പേർക്ക് പരിക്കേറ്റു.
👉അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയുടെ കാലാവധി രണ്ട് വർഷം കൂടി നീട്ടി

👉യുഎൻ പൊതുസഭയിൽ പാകിസ്ഥാനെതിരെ ഇന്ത്യ. ഭീകരതയെ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമായി പാകിസ്ഥാൻ മാറിയെന്നും ഇന്ത്യ.
👉ഇടുക്കിയിൽ പടയപ്പ വഴിയോരക്കട ആക്രമിച്ചു.
👉നെഹ്റുട്രോഫി ജലോത്സവം: ഫലത്തിനെതിരായി നൽകിയ പരാതികൾ തള്ളി
👉ഇ എം എസിൻ്റെ മകൾ ഡോ.ഇ.എം മാലതി ദാമോധരൻ (87)അന്തരിച്ചു.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ശാന്തികവാടത്തിൽ.

👉നായർ സർവീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇൻകം ആൻഡ് എക്സ്പെന്‍റിച്ചർ സ്റ്റേറ്റ്മെന്‍റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗം ഇന്ന് ചങ്ങനാശ്ശേരിയിൽ
👉 സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ചർച്ചയായേക്കും.
👉 ബിജെപി സംസ്ഥാന സമിതി യോഗം ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ ഇന്ന് കൊല്ലത്ത് ചേരും. പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗമാണ് നടക്കുന്നത്.

🌴കേരളീയം 🌴
🙏 സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 30ന് കൂടി പൊതു അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
🙏 മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
🙏 തൃശ്ശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് മൃഗസംരക്ഷണ വകുപ്പ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എന്‍.ഐ.എച്ച്.എസ്.എ.ഡി. ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

🙏 കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംഖോറില്‍ കൊച്ചിയില്‍ നിന്ന് കാര്‍ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരി. ഫേസ് ബുക്ക് മാര്‍ക്കറ്റ് പ്ലേയ്സില്‍ പരസ്യം കണ്ടാണ് വണ്ടി വാങ്ങിയതെന്ന് കാര്‍ ഉടമ മാഹിന്‍ അന്‍സാരി പറഞ്ഞു.
🙏 തമ്പാനൂര്‍ റെയില്‍വേ പാഴ്സല്‍ ഓഫീസിന് മുന്നിലുള്ള നടപ്പാതയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി. ഓഫീസ്, നഗരസഭയുടെ സ്ഥലം അതിക്രമിച്ച് കയറി നിര്‍മ്മിച്ചതാണെങ്കില്‍ അത് ഒഴിപ്പിക്കുന്നതിന് നിയമാനുസരണം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
🙏 സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റില്‍ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

🙏 സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ.എം.ഷാജഹാന്‍. തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ഷാജഹാന്‍ ഒരു കുറ്റവും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞു.
🙏 കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബം നവീകരിച്ച പുതിയ വീട്ടില്‍ താമസം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🙏 ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവതിയില്‍ നിന്നും 32 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുട്ടഞ്ചേരി സ്വദേശി അബ്ദുള്‍ ഫത്താഹാണ് അറസ്റ്റിലായത്. ടെലിഗ്രാമിലൂടെ പാര്‍ട്ട് ടൈം ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറായ യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയത്.

🙏 മലപ്പുറത്ത് ദേശീയപാതയില്‍ വികെ പടിക്ക് സമീപം തലപ്പാറ വലിയപറമ്പില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുകയറിയാണ് അപകടമുണ്ടായിരുന്നത്. പള്ളിയില്‍ മതപഠനം കഴിഞ്ഞു മടങ്ങിയ അഞ്ച് ദര്‍സ് വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്.
🙏 തെക്കന്‍, മധ്യ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനിടെ ഇന്ന് വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

🇳🇪 ദേശീയം 🇳🇪
🙏 ബെംഗളൂരുവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിപ്രോ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജിയുടെ സഹായം തേടിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഭിക്ഷ യാചിക്കുന്നതായി ബിജെപി പറഞ്ഞു.
🙏 പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ നിന്ന് രണ്ട് സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി.
🙏 സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

🙏 സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പ്രതി നിരവധി കേസുകളില്‍ പ്രതിയാണെന്നും ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.
🙏 ഉത്തര്‍പ്രദേശ് ബറേലിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന ‘ഐ ലവ് മുഹമ്മദ്’ ക്യാമ്പയിന്‍ അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി.ജനക്കൂട്ടം ഐ ലവ് മുഹമ്മദ് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
🙏 ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഒരു മദ്രസയിലെ ടോയ്‌ലറ്റിനുള്ളില്‍ 9നും 14നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. മദ്രസയുടെ രേഖകള്‍ പരിശോധിക്കുകയും സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

🙏 നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സമര നേതാവ് സോനം വാങ് ചുക്ക് അറസ്റ്റില്‍. ദേശസുരക്ഷ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
🙏 ലഡാക്കില്‍ പ്രതിഷേധിച്ച സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തും. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡമോക്രാറ്റിക് അലയന്‍സ് എന്നീ സംഘനകളുടെ ആറ് പ്രതിനിധികളാണ് ചര്‍ച്ചക്കായി ദില്ലിയിലെത്തിയിരിക്കുന്നത്.

🇦🇴 അന്തർദേശീയം 🇦🇽
🙏 പലസ്തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കം നടക്കില്ലെന്നും ഗാസ യുദ്ധം വൈകാതെ അവസാനിക്കുമെന്നും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ ഐക്യരാഷ്ട്ര പൊതുസഭയില്‍ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
🙏 യുഎന്നില്‍ ട്രംപിനെ പുകഴ്ത്തി പാകിസ്ഥാന്‍. ഇന്ത്യ -പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടല്‍ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നില്‍ പ്രസ്താവന നടത്തിയത്. യുദ്ധത്തില്‍ വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു.

🙏 വൈറ്റ് ഹൗസിലെത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘മഹാന്‍മാരായ നേതാക്കളെ’ന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇരുവരെയും ട്രംപ് സ്വാഗതം ചെയ്തത്.
🙏 ഇന്ത്യക്കും കാനഡ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കവുമായി കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് താലി ഡ്രൂയിന്‍ ഇന്ത്യയിലെത്തി. രാജ്യങ്ങള്‍ക്കിടയിലുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും പുതിയ മാര്‍ഗം കണ്ടെത്തിയതായി നതാലി നതാലി ഡ്രൂയിന്‍ പറഞ്ഞു.
🙏 റഷ്യന്‍ എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് യുക്രൈന്‍ യുദ്ധ തന്ത്രം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്.

🏏 കായികം 🏏
🙏 ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനുമെതിരെ ഐസിസിയുടെ നടപടി. ഹാരിസ് മാച്ച് ഫീയുടെ 50 ശതമാനം പിഴയടയ്ക്കണം. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഹാരിസ് റൗഫ് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു.
🙏 ഏഷ്യാകപ്പ് ക്രിക്കറ്റിലെ അത്യന്തം ആവേശകരമായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ശ്രീലങ്കയ്ക്ക് സൂപ്പര്‍ ഓവറില്‍ തോല്‍വി. സൂപ്പര്‍ ഓവറില്‍ ലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു.
🙏ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 31 ബോളില്‍ 61 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 34 പന്തില്‍ 49 റണ്‍സെടുത്ത തിലക് വര്‍മയുടേയും 23 പന്തില്‍ 39 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗില്‍ 58 പന്തില്‍ 107 റണ്‍സെടുത്ത പതും നിസംഗയുടേയും 32 പന്തില്‍ 58 റണ്‍സെടുത്ത കുശാല്‍ പെരേരയുടേയും കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിറപ്പിച്ച ശ്രീലങ്കക്കും 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
🙏പിന്നാലെ നടന്ന സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ അര്‍ഷ്ദീപ് 2 വിക്കറ്റ് വീഴ്ത്തി 2 റണ്‍സ് മാത്രമാണ് ശ്രീലങ്കക്ക് വിട്ടു കൊടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ സ്യൂര്യകുമാര്‍ യാദവ് ആദ്യ പന്തില്‍ തന്നെ മൂന്ന് റണ്‍സെടുത്ത് വിജയം നേടി തന്നു.






































