സംസ്ഥാനത്ത് കേന്ദ്ര സർക്കാര്‍ നേരിട്ടുള്ള നെല്ല് സംഭരണത്തിന് നടപടികൾ തുടങ്ങി

Advertisement

പാലക്കാട്. സംസ്ഥാനത്ത് എൻസിസിഎഫ് മുഖാന്തരമുള്ള കേന്ദ്ര സർക്കാറിന്റെ നേരിട്ടുള്ള നെല്ല് സംഭരണത്തിനായുള്ള നടപടികൾ തുടങ്ങി
. അടുത്തമാസം 3,4 തീയതികളിലായി എൻസിസിഎഫ് സംഘം കേരളം സന്ദർശിക്കും.
കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ എത്തിയ കേന്ദ്ര കൃഷി വകുപ്പിന്റെ സംഘം കേരളത്തിലെ സന്ദർശനം പൂർത്തിയാക്കി. പഠന റിപ്പോർട്ട് ഉടൻ കൃഷി വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്നും സംഘം പറഞ്ഞു.

കേന്ദ്രകൃഷി വകുപ്പ് ജോയിൻ്റ് സെക്രട്ടറി ഉൾപ്പടെ വിദഗ്ധസംഘമാണ് നെൽകർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ആലപ്പുഴ തൃശ്ശൂർ പാലക്കാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയത്. കർഷകരുടെ വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥർ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി ഉടൻ കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് സമർപ്പിക്കും. നെല്ല് സംഭരണവും വന്യജീവി പ്രശ്നങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തങ്ങളാൽ ആവുന്ന വിധം പരിഹാരം കാണാൻ ശ്രമിക്കുമെന്നും കേന്ദ്രകൃഷി വകുപ്പ് ജോയിൻ്റ് സെക്രട്ടറി എസ് രുക്മിണി പറഞ്ഞു.

കേന്ദ്രസർക്കാർ നേരിട്ട് നെല്ല് സംഭരിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള എൻസിസിഎഫ് സംഘം അടുത്തമാസം 3,4 തീയതികളിൽ സംഘം കേരളം സന്ദർശിച്ച് കേന്ദ്രസർക്കാറിന്റെ നേരിട്ടുള്ള നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കും.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി.കൃഷ്ണകുമാർ, കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ തുടങ്ങിയവരും കേന്ദ്ര സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Advertisement