മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നിൽ തെളിയിക്കാൻ മാതാ അമൃതാനന്ദമയിക്ക് കഴിഞ്ഞതായി സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

Advertisement

അമൃതപുരി. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നിൽ തെളിയിക്കാൻ മാതാ അമൃതാനന്ദമയി കഴിഞ്ഞതായി സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.ഐക്യരാഷ്ട്ര സഭയുടെ
ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്തു സംസാരിച്ചതിൻ്റെ രജത ജൂബിലി ആഘോഷ വേളയിൽ മാതാ അമൃതാനന്ദമയിയ്ക്ക് സംസ്ഥാന സർക്കാറിൻ്റെ ആദരം നൽകുകയായിരുന്നു മന്ത്രി.

ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ ലോകത്തെ അഭിസംബോധന ചെയ്ത ഒരേഒരു വ്യക്തിയെ ഉള്ളൂ അത് മാതാ അമൃതാനന്ദമയിയാണ്.ഇതിൻ്റെ രജത ജൂബിലി ആഘോഷ വേളയിലാണ് മാതാ അമൃതാനന്ദമയിക്ക് സംസ്ഥാന സർക്കാർ ആദരo നൽകിയത്.
കേരളത്തിലെ സംസ്കാരിക മൂല്യങ്ങളാണ് മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനുമുന്നിൽ മാതാ അമൃതാനന്ദമയി പരിചയപ്പെടുത്തിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവർക്കുള്ള സന്ദേശമാണ് മാതാ അമൃതാനന്ദമയി നൽകിയത് എന്നും മന്ത്രി പറഞ്ഞു.ഇത് കേവലം ഒരു ആദരമല്ല ഇതൊരു സാംസ്കാരികമായ ഉണർവാണ് എന്നും
സംസ്ഥാന മുഖ്യമന്ത്രി തൻ്റെ ആശംസയും ആദരവും ഇവിടെ അറിയിക്കുന്നു എന്നും സജി ചെറിയാൻ വ്യക്തമാക്കി.
അമൃതവർഷം 72 വേദിയിൽ ഐക്യരാഷ്ട്ര സഭയിലെ ആ പ്രസംഗം പുനരവതരിക്കപ്പെട്ടപ്പോൾ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാനായി അമൃതപുരിയിൽ എത്തിയ ആയിരങ്ങൾ ഹർഷാരവം മുഴക്കി.

മലയാള ഭാഷയ്ക്ക് രൂപവും ഭാവവും നൽകിയവരെ ആദരിക്കുന്നതായും ഈ പുരസ്കാരം മലയാളഭാഷയ്ക്ക് തന്നെ സമർപ്പിക്കുന്നു എന്നും മറുപടി പ്രസംഗത്തിൽ വ്യക്തമാക്കിയ മാതാ അമൃതാനന്ദമയി പറഞ്ഞു.മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ
പ്രചോദിപ്പിക്കണം എന്നും പറഞ്ഞു.

Advertisement