തലശേരി. സിപിഐഎം പ്രവർത്തകനായ കണ്ണൂർ കണ്ണവത്തെ ഒനിയൻ പ്രേമൻ വധക്കേസിൽ BJP , Rss പ്രവർത്തകരായ 9 പ്രതികളെ വെറുതെ വിട്ടു. തലശേരി സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്.
രണ്ടാം പ്രതി ശ്യാമപ്രസാദ് 2018ൽ കൊല്ലപ്പെട്ടിരുന്നു. 2015 ഫെബ്രുവരി 25നാണ് സിപിഐഎം പ്രവർത്തകനായ പ്രേമൻ ചിറ്റാരിപ്പറമ്പ് ടൗണിൽ വെച്ച് ആക്രമിക്കപ്പെട്ടത്. രണ്ട് കാലുകൾക്കും വെട്ടേറ്റ പ്രേമൻ ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. സിപിഐഎം നൽകിയ പട്ടിക പ്രകാരമാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും സംഭവ സമയത്ത് പ്രതികളായവരാരും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.






































